Get Updates
Get notified of breaking news, exclusive insights, and must-see stories!

എടക്കുന്നി-ഒല്ലൂര്‍ റോഡില്‍ വെള്ളക്കെട്ട്: കുടിവെള്ളത്തിനായി പൊളിച്ച റോഡില്‍ വഞ്ചിയിറക്കാം!

തൃശൂര്‍: എടക്കുന്നി-ഒല്ലൂര്‍ കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡ്‌ പൊള്ളിച്ചിട്ടു മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയായില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ്‌ ഒല്ലൂരില്‍ നടക്കുന്നത്‌. ഒല്ലൂരില്‍ കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ വെട്ടിപൊളിച്ച റോഡ്‌ അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിലാണ്‌ അധികൃതര്‍ മെല്ലെപോക്ക്‌ തുടരുന്നത്‌. ടാറിങ്ങ്‌ വൈകുന്നതിനെതിരെ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി നാട്ടുകാര്‍.

ഒന്നര മാസം മുമ്പാണ്‌ ഒല്ലൂര്‍ വ്യവസായ എസ്‌റ്റേറ്റ്‌ മുതല്‍ ക്രിസ്‌റ്റഫര്‍ നഗര്‍ ജംഗഷന്‍ വരെയുള്ള റോഡ്‌ വെട്ടിപൊളിച്ച്‌ കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ നടപടി തുടങ്ങിയത്‌. മെക്കാഡം ടാറിങ്ങ്‌ നടത്തിയ റോഡിന്റെ മധ്യഭാഗം പൊളിച്ചായിരുന്നു ജലസേചന വകുപ്പ്‌ അധികൃതര്‍ കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിച്ചത്‌. പൈപ്പ്‌ ലൈന്‍ സ്‌ഥാപിച്ച്‌ മഴതുടങ്ങും മുമ്പ്‌ റോഡ്‌ റീടാറിങ്ങ്‌ നടത്തുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്‌.

march-

എന്നാല്‍ കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കല്‍ പൂര്‍ത്തിയായെങ്കിലും റോഡ്‌ ടാറിങ്ങ്‌ നടത്തി ഗതാഗത യോഗ്യമാക്കുന്നതില്‍ അധികൃതര്‍ മെല്ലപോക്ക്‌ തുടരുന്നതോടെയാണ്‌ നാട്ടുകാര്‍ പ്രതിഷേധ സമര പരിപാടികള്‍ ആരംഭിക്കാനൊരുങ്ങുന്നത്‌. ഒല്ലൂര്‍ റോഡിന്റെ ശോചനീയാവസ്‌ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മുന്‍ ജില്ലാ കലകടര്‍ ഡോ. എ.കൗശിഗന്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ അടിയന്തിര നടപടിക്ക്‌ പൊതുമരാമത്ത്‌ വകുപ്പിനും, ജലസേചന വകുപ്പിനും നിര്‍ദ്ദശം നല്‍കിയിരുന്നു. കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അറ്റകുറ്റപണിയാരംഭിക്കാത്തതിനാല്‍ എഡിഎം വിവിധ വകുപ്പ്‌ മേധാവികളുടെ യോഗം വിളിച്ച്‌ താക്കീത്‌ നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന്‌ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ വെട്ടിപൊളിച്ച റോഡില്‍ കൂട്ടിയിട്ടിരുന്ന മണ്ണ്‌ നീക്കം ചെയ്‌തുവെങ്കിലും പൊതുമരാമത്ത്‌ വകുപ്പ്‌ ടാറിങ്ങ്‌ നടത്താതെ മെല്ലപോക്ക്‌ തുടരുകയാണ്‌. കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ റോഡ്‌ ടാറിടുന്നതിന്‌ ജലഅതോറിറ്റി 1.70 കോടി രുപ പൊതുമരാമത്ത്‌ വകുപ്പിന്‌ നേരത്തെ കൈമാറിയിരുന്നു. വെട്ടിപൊളിച്ച റോഡ്‌ അറ്റകുറ്റപണി നടത്തി മെക്കാഡം ടാറിങ്ങ്‌ നടത്തണമെന്നാവശ്യപെട്ട്‌ വിവിധ രാഷ്ര്‌ടീയ പാര്‍ട്ടികള്‍ സമരവുമായി മുന്നോട്ട്‌ പോകാനുള്ള നീക്കത്തിലാണ്‌.

നിശ്‌ചിതസമയത്തിനുള്ളില്‍ റോഡ്‌ ടാറിടുമെന്ന്‌ വ്യക്‌തമാക്കിയ അധികൃതര്‍, മഴക്കാലം തുടങ്ങിയിട്ടും വ്യാപകമായ അപകടങ്ങള്‍ നടന്നിട്ടും ഒന്നും ചെയ്യുന്നില്ലെന്ന പ്രതിഷേധമാണ്‌ എങ്ങും. വെട്ടിപ്പൊളിച്ച റോഡ്‌ കുണ്ടും കുഴിയുമായി കിടക്കുകയാണ്‌ ഇപ്പോഴും.

ഇതില്‍ പ്രതിഷേധിച്ച്‌ ഒല്ലൂരിലെ വ്യാപാരികള്‍ ശവമഞ്ചവും ചുമലിലേറ്റി പ്രതീകാത്മക പ്രതിഷേധ സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ഒല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തോടനുബന്ധിച്ച്‌ മുഴുവന്‍ വ്യാപാരികളും ഭൂവുടമകളും പങ്കെടുത്തു. റോഡ്‌ തകര്‍ന്നു കിടക്കുന്ന വ്യവസായ എസ്‌റ്റേറ്റു മുതല്‍ ക്രിസ്റ്റഫര്‍ നഗര്‍ വരെ കാല്‍നടയായി വ്യാപാരികള്‍ വിലാപയാത്ര നടത്തി. പ്രതിഷേധസൂചകമായി ചടങ്ങു കഴിയുംവരെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. ഒല്ലൂര്‍ സെന്ററില്‍ നടന്ന പൊതുയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി വി.ടി. ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. പി.എല്‍. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ടി.ടി. ജോണ്‍സണ്‍, ആന്റണി എരിഞ്ഞേരി, റാഫി ലൂയീസ്‌, ജോസ്‌ പുല്ലോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒല്ലൂരിലെ റോഡുകളുടെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ഒല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാസ്സ്‌ മാര്‍ച്ച്‌ ഡി.സി.സി. പ്രസിഡന്റ്‌ ടി.എന്‍. പ്രതാപന്‍ ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ വള്ളൂര്‍, ജോസഫ്‌ ടാജറ്റ്‌, ജെയ്‌ജു സെബാസ്റ്റ്യന്‍, പി.ജി. ബാലന്‍, എം.വി. ജോണി, കെ.എസ്‌. സന്തോഷ്‌, സന്ദീപ്‌ സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+