തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ 1,86176 കുട്ടികള്‍ക്ക്‌ പള്‍സ്‌ പോളിയോ തുള്ളിമരുന്ന്‌ സ്വീകരിച്ചു

Google Oneindia Malayalam News

തൃശൂര്‍:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ 1,86,176 കുട്ടികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി. മൊബൈല്‍ ബൂത്തുകള്‍, ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പടെ ആകെ 1723 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു.

അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും, ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കി. വിവിധ കാരണങ്ങളാല്‍ തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് പ്രതിരോധം ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിനായി വീട് വീടാന്തരം സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകരും, പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും ഫെബ്രുവരി 1നും 2നും കൂടി പ്രവര്‍ത്തിച്ച് യജ്ഞം പൂര്‍ത്തിത്തീകരിക്കും.

pulse polio imges

കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ (പോളിയോമൈലേറ്റിസ്). പനി,ഛര്‍ദ്ദി,വയറിളക്കം,പേശി വേദന എന്നിവയാണ് പോളിയോ രോഗ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൈകാലുകളെയാണ് കൂടുതലായും അംഗവൈകല്യം ബാധിക്കുന്നത്. 2000-ല്‍ മലപ്പുറത്താണ് കേരളത്തില്‍ അവസാനമായി പോളിയോരോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 2011 ല്‍ പശ്ചിമബംഗാളില്‍ അവസാന പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ ലോകാരോഗ്യസംഘടന ഇന്ത്യ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി.

Thrissur
English summary
പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ 1,86,176 കുട്ടികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X