• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച 10 പേരുടെ വിവരങ്ങള്‍; ആശങ്ക വേണ്ട

  • By Desk
Google Oneindia Malayalam News

തൃശൂര്‍; ജില്ലയില്‍ ശനിയാഴ്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ അബൂദബിയില്‍ നിന്നും ഒരാള്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. മുംബൈയില്‍ നിന്നും വന്ന രണ്ട് കാട്ടൂര്‍ സ്വദേശികള്‍ എറണാകുളത്ത് ചികിത്സയിലാണ്. മുംബൈയില്‍ നിന്ന് വന്ന ഒരാള്‍ പാവറട്ടി സ്വദേശിയും ഒരാള്‍ ആളൂര്‍ സ്വദേശിയും ഒരാള്‍ കൊരട്ടി സ്വദേശിയുമാണ്. ചെന്നൈയില്‍നിന്ന് വന്ന മൂന്ന് പേര്‍ ചേലക്കര സ്വദേശികളാണ്. അബൂദബിയില്‍ നിന്ന് വന്നയാള്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയും കുവൈത്തില്‍നിന്ന് വന്നയാള്‍ കുന്നംകുളം സ്വദേശിയുമാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 11822 പേരും ആശുപത്രികളില്‍ 72 പേരും ഉള്‍പ്പെടെ ആകെ 11894 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇതു വരെ 2464 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 2113 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 351 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ വന്‍ ഇളവ്; യാത്രാ നിയന്ത്രണം നീക്കി, നിശാ നിയമം സമയം കുറച്ചുഅഞ്ചാംഘട്ട ലോക്ക്ഡൗണില്‍ വന്‍ ഇളവ്; യാത്രാ നിയന്ത്രണം നീക്കി, നിശാ നിയമം സമയം കുറച്ചു

അതേസമയം, സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇതില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരും ഉള്‍പ്പെടും. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര്‍ കോവിഡ് മുക്തരായി.

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

കര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടികര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Thrissur
English summary
10 Coronavirus case reported today in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X