തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്തരിയില്‍ കല്ലുകടി; തലതിരിഞ്ഞ വികസനം... ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ റോഡ് നവീകരണം

  • By Desk
Google Oneindia Malayalam News

ചാലക്കുടി: സ്വാതന്ത്ര്യത്തിന് ശേഷം വികസനത്തിന് വേണ്ടി ചെലവഴിച്ച പണം കണക്ക് കൂട്ടിയാല്‍ അന്തംവിട്ടുപോകും. എന്നാല്‍ അത്രയും വികസനം എവിടെ എന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്യും. ചില വികസന പ്രവൃത്തികള്‍ വേഗത്തില്‍ എടുത്തുപറയാന്‍ പറ്റും. റോഡ്, തോട് പോലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എപ്പോഴും കാണിക്കാന്‍ കിട്ടണമെന്നില്ല. അതിന് കാരണം ഇവ ഇടക്കിടെ കേട് വരുന്നു. പുതുക്കി പണിയുന്നു. വീണ്ടും കേടാകുന്നു... ഈ പ്രക്രിയ തുടരുന്നത് കൊണ്ടാണ്.

t

(പ്രതീകാത്മക ചിത്രം)

വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ദീര്‍ഘവീക്ഷണമില്ലാത്തതും വലിയ പ്രതിസന്ധിയാണ്. ഒരു റോഡ് പുതുക്കി പണിത ശേഷമായിരിക്കും വാട്ടര്‍ അതോറിറ്റിയുടെ കുഴിയെടുപ്പ്. ഇതോടെ നന്നാക്കിയ റോഡ് തോടായി മാറും. ഇതെല്ലാം നമ്മുടെ നാട്ടില്‍ പതിവ് കാഴ്ചയാണ്. ഇതില്‍ നിന്ന് ലാഭമെടുക്കുന്നവരും കുറവല്ല. പക്ഷേ, നാട്ടുകാര്‍ ഈ വീഴ്ചയെ പറ്റി നിരന്തരം ഓര്‍മിപ്പിച്ചിട്ടും ആവര്‍ത്തിക്കുന്നത് കടന്ന കൈയ്യാണ് എന്ന് പറയാതെ വയ്യ. ഈ രീതിയിലുള്ള സംഭവമാണ് തൃശൂര്‍ ജില്ലയിലെ അന്നമനട പഞ്ചായത്തിലുണ്ടായിരിക്കുന്നത്.

സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കാന്‍ ആരംഭിച്ചു. അന്നമനട-വൈന്തല-പാളയം പറമ്പ്-അഷ്ടമിച്ചിറ റോഡാണ് നവീകരിക്കുന്നത്. റോഡിലെ വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കാതെയാണ് പത്ത് കോടിയുടെ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. റോഡിന് ഏകദേശം നടുവിലാണ് വൈദ്യുതി തൂണുള്ളത്. ഇതെന്ത് വികസനം എന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് മറുപടിയില്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങണമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കുകയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

കൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തുകൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തു

ഏറെ പ്രതീക്ഷയോടെയാണ് റോഡ് നവീകരണം നാട്ടുകാര്‍ കണ്ടത്. പക്ഷേ തുടക്കത്തില്‍ തന്നെ വന്‍ അബദ്ധമാണ് വരുത്തിയിരിക്കുന്നത്. വൈദ്യുതി തൂണ്‍ റോഡിന്റെ വശത്തേക്ക് മാറ്റിയാല്‍ തീരാവുന്ന വിഷയമേയുള്ളൂ. അത് ചെയ്യാതെയാണ് റോഡ് നവീകരണം. തൂണിന് ചുറ്റും ഇന്റര്‍ലോക്ക് വിരിച്ചുകഴിഞ്ഞു. വൈദ്യുതി തൂണ്‍ മാറ്റണം, ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകള്‍ നീക്കണം, തുരുമ്പെടുത്ത ജലവിതരണ പൈപ്പുകള്‍ പുതുക്കണം എന്നെല്ലാം നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

Thrissur
English summary
10 Crore Road Project in Annamanada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X