തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറികള്‍ മറിഞ്ഞ് ഗതാഗതക്കുരുക്ക്: നാലുപേര്‍ക്ക് പരിക്ക് കുതിരാന്‍ തുരങ്കം നാലു മണിക്കൂര്‍ തുറന്നു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശീയപാത ഇരുമ്പ്പാലത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്. പത്ത് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുതിരാന്‍ തുരങ്കം താല്കാലികമായി തുറന്നാണ് ഗതാഗത കുരുക്ക് നിയന്ത്രിച്ചത്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാന് സമീപം ഇരുമ്പ് പാലത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടു കൂടിയാണ് അപകടം. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി തമിഴ് ശെല്‍വന്‍ (36), ഹരിയാന സ്വദേശി അബീജിനും മറ്റു രണ്ടുപേര്‍ക്കും പരുക്കുണ്ട്. , മറ്റ് രണ്ട് പേര്‍ക്കുമാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

കടലാക്രമണം തുടരുന്നു: ആലപ്പുഴയിൽ മഴയിലും കാറ്റിലും വ്യാപക നഷ്ട്ടം, വെള്ളിയാഴ്ച തകർന്നത് 10 വീടുകൾ!!കടലാക്രമണം തുടരുന്നു: ആലപ്പുഴയിൽ മഴയിലും കാറ്റിലും വ്യാപക നഷ്ട്ടം, വെള്ളിയാഴ്ച തകർന്നത് 10 വീടുകൾ!!


അപടകത്തെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം പത്ത് മണിക്കൂറോളം സ്തംഭിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടു കൂടിയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ഇരുമ്പ് പാലത്തില്‍ തന്നെ അപകടം സംഭവിച്ചതിനാല്‍ ഇരുവശങ്ങളിലേക്കും പോകാന്‍ കഴിഞ്ഞില്ല. തമിഴ്‌നാട്ടില്‍ നിന്നും എറണാകുളത്ത് കമ്പ്യൂട്ടര്‍ സാമഗ്രികള്‍ കയറ്റി കൊണ്ട് പോവുകയായിരുന്ന ലോറിയും പാലക്കാട്ടേക്ക് ടയര്‍ കയറ്റി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് കണ്ടെയ്‌നര്‍ ലോറി പാലത്തിന് സമീപത്ത് മറിഞ്ഞു. പാലത്തിന്റെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ പുഴയിലേക്ക് മറിഞ്ഞില്ല.

ഗതാഗതം സ്തംഭിച്ചു

ഗതാഗതം സ്തംഭിച്ചു


അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇരു വശങ്ങളിലേക്കും വാഹനങ്ങളുടെ നിര നീണ്ടതിനാലാണ് തുരങ്കത്തിലൂടെ താല്കാലികമായി വാഹനം കടത്തിവിടാന്‍ പോലീസ് തീരുമാനിച്ചത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ദേശീയപാതാ അഥോറിറ്റിയും കരാര്‍ കമ്പനിയും തുരങ്കത്തിലൂടെ വാഹനം കടത്തിവിടാന്‍ അനുമതി നല്കിയിരുന്നില്ല. എന്നാല്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഹൈവേ പോലീസും പീച്ചി പോലീസും വാഹനം കടത്തിവിടാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ മൂന്നര മുതല്‍ എട്ടര വരെ വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ കടത്തിവിട്ടു. പിന്നീട് അപകടത്തില്‍പ്പെട്ട വാഹനം ക്രയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന സമയത്ത് പകല്‍ പത്തര മുതല്‍ പതിനൊന്നര വരെയും വാഹനങ്ങള്‍ കടത്തിവിട്ടു.

ആദ്യ തുരങ്കത്തിലൂടെ വാഹനം

ആദ്യ തുരങ്കത്തിലൂടെ വാഹനം

ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടക്കാന്‍ പറ്റാതെയായി. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായ തുരങ്കമുഖത്തിലൂടെയായിരുന്നു വാഹനങ്ങള്‍ കടന്ന് പോയത്. തൊണ്ണൂറ് ശതമാനം പണികള്‍ പൂര്‍ത്തീകരിച്ച ആദ്യ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയെങ്കിലും മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുരങ്കത്തിനുള്ളിലെ ഇരുട്ടും ചളിയുമെല്ലാം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തുരങ്കത്തിനുള്ളിലൂടെ പോയ ഇരുചക്രവാഹനങ്ങളില്‍ ചിലത് ചളിയില്‍ തെന്നി വീണു. ഈ സമയം കനത്തമഴ ഇല്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. കാലവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ദേശീയ പാത കുതിരാനിലൂടെയുള്ള യാത്ര ദുഷ്‌കരമായി. മഴ കനക്കുന്നതോടെ ഇവിടെ ഗതാഗതകുരുക്കും ദുരന്ത ഭീഷണിയുമാണ് ഉയരുന്നത്.

കമ്പനി പ്രതിഷേധത്തിൽ

കമ്പനി പ്രതിഷേധത്തിൽ

നിര്‍മാണം പൂര്‍ത്തിയാക്കിയ ഒന്നാം തുരങ്കം താല്‍ക്കാലികമായി തുറന്നു കൊടുത്തു. അവസാനഘട്ട ട്രയല്‍റണ്‍ പോലും നടത്താതെ തുരങ്കം തുറന്നത് ആശങ്കയ്ക്കിടയാക്കി. മറ്റു വഴിയില്ലാത്തതിനാലാണു പാത തല്‍ക്കാലത്തേക്കു തുറന്നതെന്നു പോലീസും നാട്ടുകാരും പറഞ്ഞു. ഒന്നാം തുരങ്കംവഴി നാലുമണിക്കൂറോളം വാഹനങ്ങള്‍ ഓടിച്ചു. പാലക്കാട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളാണ് തുരങ്കത്തിലൂടെ കടത്തിവിട്ടത്. ഒരു ദിവസത്തോളം നീണ്ടുനില്‍ക്കാവുന്ന ഗതാഗതതടസം പെട്ടെന്നുതന്നെ നീക്കം ചെയ്യാനായി. പുലര്‍ച്ചെ അഞ്ചോടെ വാഹനങ്ങള്‍ കയറ്റിവിട്ട് ഒമ്പതോടെ അടച്ചു.

കരാർ കമ്പനി പണി നിർത്തിവെച്ചു

കരാർ കമ്പനി പണി നിർത്തിവെച്ചു


തുരങ്കത്തിനകത്തെ മുഴുവന്‍ പണികളും തീര്‍ന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു റോഡുപണി അടക്കം കരാര്‍കമ്പനി നിര്‍ത്തിവച്ചു. ഔദ്യോഗികമായി തുരങ്കം ഇനിയും പരിശോധിച്ചിട്ടു സര്‍ട്ടിഫിക്കറ്റു നല്‍കിയിട്ടുമില്ല. തുരങ്കത്തിനകത്തെ വെള്ളം, വൈദ്യുതി, സുരക്ഷ എന്നീ കാര്യങ്ങളിലും അവ്യക്തതയാണുള്ളത്. അതേസമയം ഇതുവഴിയുള്ള രാത്രിയാത്ര അപകടകരമായി. ഈ ഭാഗത്ത് റോഡുകളിലെ കുണ്ടുംകുഴിയും മാറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പേരിനു പലയിടത്തും കുഴിയടച്ചെങ്കിലും മഴ കനത്തതോടെ പാഴായി.

തുരങ്ക പാത തുറന്നതിനെതിരെ

തുരങ്ക പാത തുറന്നതിനെതിരെ


തങ്ങളെ അറിയിക്കാതെ തുരങ്കപാത തുറന്നതിനെതിരേ കരാര്‍കമ്പനി രംഗത്തുവന്നു. കൃത്യമായ നിര്‍ദേശമില്ലാതെ തുരങ്കപാത തുറന്നതില്‍ കമ്പനി അധികൃതര്‍ പ്രതിഷേധിച്ചു. തുരങ്കപാതയുടെ നിര്‍മാണം എന്നു തീരുമെന്ന കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. പൂര്‍ത്തീകരിക്കാന്‍ കമ്പനി പറഞ്ഞ സമയപരിധിയും നീട്ടിക്കൊടുത്ത കാലാവധിയും കഴിഞ്ഞിട്ടും അനിശ്ചിതത്വം തുടരുകയാണ്.

 കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ച് മറിഞ്ഞു

കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ച് മറിഞ്ഞു


ദേശീയപാതയില്‍ ഇരുമ്പുപാലത്തില്‍ ട്രെയിലര്‍ കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ചു മറിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് പാലക്കാട് ഭാഗത്തുനിന്നു വന്ന മിനി കണ്ടെയ്‌നര്‍ ലോറിയും തൃശൂര്‍ ഭാഗത്തുനിന്നു വന്ന ട്രെയ്‌ലര്‍ കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞത്. ലോറികളിലൊന്നു പാലത്തിന്റെ കൈവരിയില്‍ തങ്ങിയതിനാല്‍ വെള്ളത്തിലേക്കു വീണില്ല. തമിഴ്‌നാട്ടില്‍നിന്നും നാഗാലാന്‍ഡില്‍നിന്നുമാണ് ലോറികള്‍ വന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍നിന്നു വന്ന ലോറിയിലെ ഡ്രൈവര്‍ 36 വയസുള്ള തമിള്‍ ശെല്‍വന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ തൃശൂര്‍ അത്താണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍നിന്നു വന്ന കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗത മൂലമാണ് അപകടമുണ്ടായതെന്നു സമീപത്തെ കച്ചവടക്കാര്‍ പറഞ്ഞു.

 ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്ന്

ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്ന്


അപകടത്തില്‍നിന്നു രക്ഷപ്പെട്ട ലോറിയിലെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പറയുന്നു. അപകടത്തെത്തുടര്‍ന്ന് ഇരുലോറികളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പാലത്തിന്റെ കൈവരികളും തകര്‍ന്നിട്ടുണ്ട്. നിരന്തരമായി പാലത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍മൂലം പാലത്തിന്റെ ബലത്തില്‍ കാര്യമായ തകരാറുകള്‍ വന്നിട്ടുണ്ട്. പീച്ചി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. വാഹനങ്ങള്‍ ഹിറ്റാച്ചി ഉപയോഗിച്ച് വേര്‍പെടുത്തി റോഡരുകിലേക്ക് മാറ്റിയിട്ടു.

Thrissur
English summary
10 Hours traffic block in Kuthiran, tunnel way opened for four hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X