തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍, ഒരു കിലോ നാന്നൂറ് ഗ്രാം കഞ്ചാവുമായി അസം ഗോള്‍പര സ്വദേശി അറസ്റ്റില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഒരു കിലോ നാന്നൂറ് ഗ്രാം കഞ്ചാവുമായി അസം ഗോള്‍പര സ്വദേശിയായ അക്ബര്‍ അലി എന്നയാളെ തൃശൂര്‍ റെയില്‍വേ പോലീസും റെയില്‍വേ ഡി.എ.എന്‍.എസ്.എ.എഫ്. സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ അറസ്റ്റ് ചെയ്തു. പ്രതി അസമില്‍നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനില്‍ തൃശൂരിലും പരിസര പ്രദേശങ്ങളിലും ഹിന്ദിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് വന്നത്.

<strong>മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എളംകുളത്ത് കായല്‍ നികത്തൽ; ആരോപണം നിഷേധിച്ച് മെട്രൊ</strong>മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എളംകുളത്ത് കായല്‍ നികത്തൽ; ആരോപണം നിഷേധിച്ച് മെട്രൊ

അന്വേഷണ സംഘത്തില്‍ പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി. ഷറഫുദ്ദീന്‍, ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കീര്‍ത്തി ബാബു എന്നിവരുടെ നിര്‍ദേശാനുസരണം തൃശൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാബു, എസ്.സി.പി.ഒമാരായ ജോജോ, ജോസഫ്, ബാലകൃഷണന്‍, സി.പി.ഒമാരായ പ്രസാദ്, നിഖില്‍ കൃഷ്ണ, അമിത്ത്, സതീഷ് കുമാര്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെയും കഞ്ചാവും പിടികൂടിയത്. 15 ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Thrissur map

ബൈക്കില്‍ കഞ്ചാവുമായി വന്നിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. മണ്ണുത്തി കുതിരാന്‍ ഭാഗത്ത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടയിലാണ് തമിഴ്‌നാട് സ്വദേശി അവിനാശ് സുരേഷ് പിടിയിലായത്. അതിവേഗത്തില്‍ വന്നിരുന്ന ബൈക്ക് യാത്രികന്‍ കൈ കാണിച്ചിട്ടും നിറുത്താതെ പോയതിനെ തുടര്‍ന്ന് പിന്നാലെ പാഞ്ഞെത്തിയാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.

പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും പാക്ക് ചെയ്ത നിലയിലാണ് പത്തുകിലോ കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ചാവ് മണ്ണുത്തിയില്‍വച്ച് മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു നിര്‍ദേശമെന്ന് ഇയാള്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

തൃശൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു പി. ജോസഫിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വി.എ. ഉമ്മര്‍, ആനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുള്‍ ജബ്ബാര്‍, എന്‍.യു. ഗിരിധര്‍, വി.എം. സ്മിബിന്‍ ഭാസ്‌കര്‍, നിധിന്‍ മാധവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Thrissur
English summary
10 kg Ganja seized in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X