Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 10 പേര്‍ക്ക് കൂടി കൊറോണ രോഗം; 6 പേര്‍ രോഗമുക്തര്‍, മൊത്തം 505 പേര്‍ക്ക്

തൃശൂര്‍: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലയുമായി താരതമ്യം ചെയ്യുമ്പോള്‍ തൃശൂരില്‍ അല്‍പ്പം ആശ്വാസകരമാണ് കാര്യങ്ങള്‍. നിലവില്‍ ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി ഉയര്‍ന്നു.

C

ജൂലൈ 02 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (23, പുരുഷന്‍), ജൂണ്‍ 20 ന് ഷാര്‍ജയില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (37, പുരുഷന്‍), ജൂണ്‍ 30 ന് റിയാദില്‍ നിന്ന് വന്ന എറിയാട് സ്വദേശി(46, പുരുഷന്‍), ജൂണ്‍ 20 ന് ദമാമില്‍ നിന്ന് വന്ന ചേലക്കര സ്വദേശികള്‍ (47, പുരുഷന്‍, 13 വയസ്സ് പെണ്‍കുട്ടി), ജൂലൈ 01 ന് ഖത്തറില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി (57, പുരുഷന്‍), ജൂലൈ 03 ന് ദമാമില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (49, പുരുഷന്‍), ജൂലൈ 03 ന് ദമാമില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷന്‍), ജൂലൈ 01 ന് റിയാദില്‍ നിന്ന് വന്ന കണ്ണാറ സ്വദേശി (57, പുരുഷന്‍), ജൂലൈ 01 ന് റിയാദില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി (37, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി.

രോഗം സ്ഥീരികരിച്ച 183 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17596 പേരില്‍ 17376 പേര്‍ വീടുകളിലും 220 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 20 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 07) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+