തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ കോര്‍പറേഷന്‍ ജീവനക്കാരിക്ക് കൊറോണ; ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് രോഗം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശത്തു നിന്ന് വന്നവരും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്സ്) ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ നെഗറ്റീവായി.

C

ജൂണ്‍ അഞ്ചിന് ഒമാനില്‍ നിന്ന് വന്ന പറപ്പൂര്‍ സ്വദേശി, ജൂണ്‍ 20 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി, ജൂണ്‍ 23 ന് തിരുനെല്‍വേലിയില്‍ നിന്ന് വന്ന തെക്കുംകര സ്വദേശി, ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി, ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി, ജൂണ്‍ 11 ന് ഗുജറാത്തില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി, ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി, ജൂണ്‍ 17 ന് ബഹറൈനില്‍ നിന്ന് വന്ന കരിക്കാട് സ്വദേശി , ജൂണ്‍ 21 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി , എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍.

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

രോഗം സ്ഥിരീകരിച്ച 134 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16435 പേരില്‍ 16270 പേര്‍ വീടുകളിലും 165 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.

ലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ചലക്ഷണം കാണിച്ച ഉടനെ കൊറോണ രോഗികള്‍ മരിച്ചുവീഴുന്നു; ആന്ധ്രയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ച

ജില്ലയിലെ ഏതാനും തദ്ദേശസ്ഥാപനങ്ങളില്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു. കുന്നംകുളം നഗരസഭയിലെ 7, 8, 11, 15,19, 20 വാര്‍ഡുകള്‍, കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ 6,7,9 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 14,15,16 വാര്‍ഡുകള്‍, തൃശൂര്‍ നഗരസഭയിലെ 3,32,35,36,39,48,49 ഡിവിഷനുകള്‍ എന്നിവയാണ് പുതിയ സോണുകള്‍. 4 തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേകമായി നിശ്ചയിച്ച വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരും. ചാവക്കാട് നഗരസഭയിലെ 3 4 8 19 20 29 30 വാര്‍ഡുകള്‍, എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടുമുതല്‍ ആറുവരെയുള്ള വാര്‍ഡുകള്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14 15 വാര്‍ഡുകള്‍, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 24 മുതല്‍ 27 വരെയും 31 മുതല്‍ 33 വരെയുള്ള ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരും.

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപിരാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

Thrissur
English summary
10 people including corporation worker confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X