പഞ്ചായത്ത് മെമ്പറില്‍ നിന്ന് 1000 രൂപ കൈക്കൂലി; വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍

തൃശ്ശൂര്‍: ജില്ലയിലെ മതിലകം ബ്ലോക്കിന്റെ കീഴിലുള്ള കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു പിആര്‍ 1,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ, കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മെമ്പറും, പരാതിക്കാരനുമായ ഷഫീക്കിന്റെ വാര്‍ഡില്‍പ്പെട്ട ഷഹര്‍ബാന്‍ എന്നയാള്‍ക്ക് വീടിന്റെ അറ്റകുറ്റപണിക്കായി 2021 -2022 സാമ്പത്തികവര്‍ഷത്തില്‍ അനുവദിച്ച രണ്ടാം ഗഡു തുകയായ 25,000 രൂപ അനുവദിക്കുന്നതിന് പ്രോജക്ടിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു.പി.ആര്‍, ഇന്നലെ രാവിലെ സ്ഥല പരിശോധനക്ക് എത്തിയ സമയം പണം അനുവദിക്കണമെങ്കില്‍ ഷഹര്‍ബാനോട് 1,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഷഹര്‍ബാന്‍ ഈ വിവരം പഞ്ചായത്ത് മെമ്പര്‍ ആയ ഷഫീക്കിനെ അറിയിക്കുകയും, തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ശേഷം ഷഫീക്ക് വില്ലേജ്
എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചെന്ന് കണ്ടപ്പോള്‍ 1,000 രൂപ കൈക്കൂലി വാങ്ങി നല്‍കുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. ഷഫീക്ക് ഈ വിവരം വിജിലന്‍സ്, തൃശ്ശൂര്‍ യൂണിറ്റ് ഡി വൈ എസ് പി ജിംപോളിനെ അറിയിക്കുകയം, അദ്ദേഹം കെണി ഒരുക്കി ഇന്ന് രാവിലെ 11.45 മണിയോടുകൂടി കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ മുറിയില്‍ വച്ചു 1,000 രൂപ കൈക്കൂലി വാങ്ങവെ വിഷ്ണുവിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്.
അറസ്റ്റിലായ പ്രതിയെ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയും, പ്രതിയെ 14 ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടു.
വിജിലന്‍സ് സംഘത്തില്‍ വിജിലന്‍സ്, തൃശ്ശൂര്‍ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിംപോളിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശന്‍, അസിസ്റ്റന്റ്‌റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അമോദ്, ബൈജു , എസ് സി പി ഒ സന്ധ്യ, സി പി ഒ മാരോയ ഗണേഷ് , വിബീഷ്, സൈജുസോമന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications