കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിൽ വളയം ബണ്ട് തകര്‍ന്നു: 10,000 ഏക്കര്‍ കോള്‍ കൃഷി നശിച്ചു, വെള്ളിയാഴ്ചത്തെ വേലിയേറ്റത്തിൽ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കോള്‍ പാടത്തേക്ക് വെള്ളം കയറാതിരിക്കാന്‍ ഏനാമക്കല്‍ റഗുലേറ്ററി റിനു സമീപം നിര്‍മ്മിക്കുന്ന വളയം ബണ്ട് തകര്‍ന്നു. രണ്ടു ഭാഗത്തായാണ് വെള്ളിയാഴ്ച പുലര്‍ച്ച വേലിയേറ്റത്തില്‍ 12 അടിയോളം നീളത്തില്‍ ബണ്ട് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ തൊഴിലാളികള്‍ മണ്ണ് ചാക്കുകളില്‍ നിറച്ച് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് കഠിന പ്രയത്‌നം ചെയ്യേണ്ടി വന്നു. പ്രദേശത്തെ 10,000 ഏക്കര്‍ കോള്‍ കൃഷി ഉപ്പുവെള്ളീ കയറി നശിച്ചു കൊണ്ടിരിക്കുകയാണ്.

യഥാസമയം ബണ്ടു നിര്‍മ്മിക്കാതെ ഉപ്പുവെള്ളം കയറുന്നതു തടയുക, ശുദ്ധ ജല മെത്തിക്കുക എന്നിവയാവശ്യപ്പെട്ട് വ്യാഴാഴ്ച കോള്‍പ്പാടം കോര്‍ഡിനേഷന്‍ കമ്മിറ്റി രാപ്പകല്‍ സമരം ആരംഭിക്കുന്നതറിഞ്ഞു കരാറുകാരനും അധികൃതരും ധൃതി പിടിച്ച് പണിയാരംഭിച്ചു. ഇതിനാല്‍ അശാസ്ത്രിയമായും ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുകളുപയോഗിച്ചും നിര്‍മ്മിച്ചതിനാലാണ് കെട്ട് തകര്‍ന്നതന്നു കര്‍ഷകര്‍ ആരോപിച്ചു. മതിയായ ഗുണനിലവാരമുള്ള മണ്ണിട്ട് ഉറപ്പിക്കാതെ രണ്ടറ്റവും കൂട്ടി മുട്ടിച്ചതും പിള്ളമാട്ടം നടത്താത്തതും കാരണമായി. ഫെയ്‌സ് കനാലിനടുത്ത് 2.5 ഉം ചെമ്മീന്‍ ചാലില്‍ രണ്ടുമാണ് ഉപ്പിന്റെ സാന്ദ്രത. ബണ്ട് തകര്‍ന്നതോടെ ഉപ്പുവെള്ളം മറ്റു ചാലുകളിലും കയറി കൃഷി കുടുതല്‍ പ്രതിസന്ധിയിലായി. ഒരു മീറ്ററാണു നില നിര്‍ത്തേണ്ട ശുദ്ധജലത്തിന്റെ ഉയരം. ഇത് അര മീറ്ററിന്റെ താഴെ മാത്രമാണ്.

bundcollapsekolefield


പ്രശ്‌നമുന്നയിച്ചു മേഖലയിലെ കോള്‍ പാടം കര്‍ഷക കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യാഴാഴ്ച്ച മുതല്‍ രാപകല്‍ സമരം ആരംഭിച്ചു. സമരം കെ.കെ കൊച്ചുമുഹമ്മദ് ഉല്‍ഘാടനം ചെയ്തു. ചിമ്മിനി ഡാമില്‍ നിന്നോ മറ്റു സംവിധാനങ്ങളുപയോഗിച്ചോ ശുദ്ധ ജലമെത്തിച്ച് ഉയരം കൂട്ടിയില്ലങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക കോര്‍ഡിനേഷന്‍ സമര സമിതി അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യപിച്ച് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ സമര പന്തലിലെത്തി. സി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ സമര പന്തലിലെത്തി ഐക്യധാര്‍ഢ്യം പ്രഖ്യപിച്ചു.

English summary
10000 acres of farm land lost after bund collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X