തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുറിയില്‍ പൂട്ടിയിട്ട് മര്‍ദനം: തൃശൂരിൽ 12 പേര്‍ അറസ്റ്റില്‍, സ്ഥലക്കച്ചവടത്തിന്റ പേരിൽ വിളിച്ചെന്ന്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സ്ഥലക്കച്ചവടത്തിന്റെ പേരില്‍ വിളിച്ചുവരുത്തിമുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 12 പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കിഴുപ്പിള്ളിക്കര തേറമ്പത്ത് അരുണ്‍ (28), കാട്ടൂര്‍ മരോട്ടിക്കല്‍ ഷൈന്‍ ( 20), പഴുവില്‍ വെസ്റ്റ് ചെമ്മാനി നിതീഷ് എന്ന ജഗന്‍ (38), പെരിങ്ങോട്ടുകര ശിങ്കാരത്തോപ്പ് വീട്ടില്‍ ജോണ്‍സണ്‍ (27), ചാഴൂര്‍ ചെമ്പകശേരി അജില്‍ കൃഷ്ണ (21), ചെമ്മാപ്പിള്ളി കൂട്ടാല ജിതിന്‍ (29), പഴുവില്‍ വെസ്റ്റ് പാറയ്ക്കല്‍ പ്രകാശന്‍ (44), വടക്കുംമുറി മരത്തേഴത്ത് ബിനില്‍ (50), ചെമ്മാപ്പിള്ളി തൈവളപ്പില്‍ വിനേഷ് (30), പെരിങ്ങോട്ടുകര പുത്തന്‍പുര മിഥുന്‍ എസ്. കുമാര്‍ ( 22)എന്നിവരാണ് പിടിയിലായത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരിങ്ങോട്ടുകര സ്വദേശി കായിക്കുരു രാഗേഷിന്റെ നേതൃത്വത്തിലുള്ള 25 പേരാണ് സംഭവത്തിനു പിന്നിലുള്ളത്.

<br>തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാരെ താലിബാന്‍ കൊലപ്പെടുത്തി: സംഭവം ദക്ഷിണ അഫ്ഗാനിസ്താനിൽ
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാരെ താലിബാന്‍ കൊലപ്പെടുത്തി: സംഭവം ദക്ഷിണ അഫ്ഗാനിസ്താനിൽ

ശേഷിക്കുന്ന 13 പേരെ പിടികൂടാന്‍ ഊര്‍ജിത ശ്രമം നടക്കുന്നതായും ഉടന്‍ പിടികൂടുമെന്നും അന്തിക്കാട് എസ്.ഐ. സുജിത്ത് ജി. നായര്‍ പറഞ്ഞു. പിടികൂടിയവരില്‍ എട്ടുപേര്‍ സ്ഥിരം കുറ്റവാളികളാണെന്നും ഇവരുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും എസ്.ഐ. വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ തൃത്താല സ്വദേശി ഫൈസല്‍ (39), പെരുമ്പാവൂര്‍ സ്വദേശി കൃഷ്ണകുമാര്‍ (52), ചെങ്ങന്നൂര്‍ സ്വദേശി വിഷ്ണു (34), പാലാ സ്വദേശി സോയി എന്നിവരെയാണു സ്ഥലക്കച്ചവടത്തിന്റെ പേരുപറഞ്ഞ് പെരിങ്ങോട്ടുകരയിലേക്കു വിളിച്ചു വരുത്തിയത്.

goonsattack-1

ചെമ്മാപ്പിള്ളി സെറാഫിക്ക് കോണ്‍വെന്റിനു തെക്കുവശത്തുള്ള സഹൃദയ നഗറിലുള്ള സംഘാംഗമായ മരത്തേഴത്തു വീട്ടില്‍ ബിനിലിന്റെ വീട്ടിലെത്തിച്ച ശേഷം ഇവരെ മുകളിലത്തെ നിലയിലെ മുറിയിലെത്തിച്ച് 25പേര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയും കത്തികാട്ടി വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. പതിനായിരം രൂപയും കവര്‍ന്നു. മോചനത്തിനു 10 ലക്ഷം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി പത്തോടെ തടങ്കലിലായ ഇവരോട് പണം എത്തിക്കാനായി ഗുണ്ടാ നേതാവ് നിര്‍ദേശിക്കുകയും ബന്ധുക്കളെ വിളിച്ച് പണം എത്തിക്കാന്‍ ഫോണില്‍ ആവശ്യപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഫോണ്‍ചെയ്തു പണം ആവശ്യപ്പെടുന്നതിനിടയില്‍ ഇവര്‍ തന്ത്രപൂര്‍വം തങ്ങള്‍ തടങ്കലിലായ വിവരം ബന്ധുവിനെ അറിയിച്ചു. ബന്ധുക്കളാണ് തടങ്കലിലാക്കപ്പെട്ട വിവരം അന്തിക്കാട് സ്റ്റേഷനില്‍ അറിയിച്ചത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം സ്വകാര്യ കാറിലും ഇരുചക്രവാഹനങ്ങളിലുമായി മഫ്ടി പോലീസ് സംഘം പെരിങ്ങോട്ടുകരയില്‍ നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ വീടുകണ്ടെത്തി. തുടര്‍ന്ന് അന്തിക്കാട് എസ്.ഐ. സുജിത്ത് ജി. നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം വീടുവളയുകയും 12 പേരെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ആയുധവുമായി 13 പേര്‍ കടന്നു കളഞ്ഞെന്നും പോലീസ് പറഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ റഷീദ്, അഡീഷണല്‍ എസ്.ഐ. ഗിരിജാ വല്ലഭന്‍, എ.എസ്.ഐ. ഷാജു, സി.പി.ഒ മാരായ ഷറഫുദ്ദീന്‍, സോഹന്‍ലാല്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഞായറാഴ്ച വൈകി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി.

Thrissur
English summary
12 Arrested in locked and attack case from Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X