തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യക്കടത്ത്: തൃശൂര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 12 പെണ്‍കുട്ടികളും നാട്ടിലേയ്ക്കു മടങ്ങി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേയ്ക്ക് ജോലിക്ക് എത്തിച്ച സംഭവത്തില്‍ തൃശൂരിലെ ഹോമില്‍ കഴിഞ്ഞിരുന്ന 12 പേരെയും വീട്ടുകാരോടൊപ്പം നാട്ടിലേയ്ക്ക് പറഞ്ഞയച്ചു. കഴിഞ്ഞ മാസം 29 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായെത്തിയ സംഘത്തെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ സംഘത്തിലെ പത്തോളം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് തിരിച്ചറിഞ്ഞു.

മൂന്ന് എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? അനുനയ നീക്കങ്ങള്‍ക്കിടെ സഖ്യത്തിന്‍റെ നെഞ്ചില്‍ അടുത്ത ആണിമൂന്ന് എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? അനുനയ നീക്കങ്ങള്‍ക്കിടെ സഖ്യത്തിന്‍റെ നെഞ്ചില്‍ അടുത്ത ആണി

ആധാര്‍കാര്‍ഡില്‍ വ്യാജമായി വയസുതിരുത്തിയാണ് ഇവരെ കേരളത്തിലേയ്ക്ക് എത്തിച്ചത്. ഇവരെ കൊണ്ടുവന്ന ഏജന്റ് നാഗേന്ദ്രയെ പോലീസ് അറസ്റ്റുചെയ്യുകയും മനുഷ്യക്കടത്തു കേസില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ചത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് പെണ്‍കുട്ടികളെ എത്തിച്ചത്. ഇവരെ കേരളത്തിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിലേയ്ക്കു ജോലിക്കായാണ് എത്തിച്ചതെന്ന് തുടരന്വേഷണങ്ങളില്‍ നിന്നും വ്യക്തമായി. ഇതിനിടയില്‍ കേസന്വേഷണം വ്യാപിക്കുമെന്ന സൂചന ലഭിച്ചയുടനെ ഇത്തരത്തില്‍ നേരത്തെ കേരളത്തിലേക്കെത്തിയ രണ്ടു പെണ്‍കുട്ടികളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചൈല്‍ഡ് ലൈന്‍ കണ്ടെത്തി.

dkdkkd-15620

ഇവരെയും തൃശൂരിലെ ഹോമിലേയ്ക്കുമാറ്റി. കുട്ടികളുടെ മാതാപിതാക്കളോ ഉറ്റ ബന്ധുക്കളോ എത്തിയാല്‍ മാത്രമെ ഇവരെ നാട്ടിലേയ്ക്കു വിടുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. അധികൃതരുടെ അറിയിപ്പ് ലഭിച്ചതോടെ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും തൃശൂരിലെത്തി അവരെ കൂട്ടികൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ധാരിദ്ര്യം മൂലമാണ് പെണ്‍കുട്ടികളെ കേരളത്തിലേയ്ക്കു ജോലിക്കയയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറായതെന്നാണ് ഇവരില്‍ നിന്നും മനസിലായതെന്ന് അധികൃതര്‍ പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് പെണ്‍കുട്ടികളുടെ നാട്ടിലും ഇവരെ ജോലിക്കെത്തിക്കാനിരുന്ന വിവിധ മഠങ്ങളിലും അന്വേഷണം നടത്തിവരികയാണ്. അതേസമയം മനുഷ്യക്കടത്തു സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്നു അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

Thrissur
English summary
12 girls returns to native from rescue home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X