തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബംഗാളില്‍ നിന്നെത്തിയ 12 പേര്‍ക്ക് തൃശൂരില്‍ കൊറോണ; ഭക്ഷണമെത്തിച്ചയാള്‍ക്കും രോഗം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പശ്ചിമബംഗാളില്‍ നിന്ന് ജൂണ്‍ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെയും കോവിഡ് ബാധിച്ചു. മറ്റൊരാള്‍ ജൂണ്‍ 21 ന് ബംഗളൂരുവില്‍നിന്ന് വന്ന കരൂപ്പടന്ന സ്വദേശിയാണ്. ഇയാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

X

Recommended Video

cmsvideo
Kerala government annouces relaxation in quaratine rules | Oneindia Malayalam

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 15471 പേരും ആശുപത്രികളില്‍ 149 പേരും ഉള്‍പ്പെടെ ആകെ 15620 പേരാണ് നിരീക്ഷണത്തിലുളളത്.

നേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നുനേപ്പാളിനെ വിഴുങ്ങി ചൈന; നദികള്‍ വഴിതിരിച്ചുവിട്ടു... ഒരു രാജ്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു

കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയിലെ നാല് പേര്‍ ഇതില്‍പ്പെടും. ഇതോടെ സംസ്ഥാനത്ത് 1691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,888 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴുംകോണ്‍ഗ്രസിന്റെ മുനയൊടിച്ച് ബിജെപി; 4 എംഎല്‍എമാരെ ദില്ലിയിലേക്ക് പറത്തി, നേതാവിന് വിലങ്ങ് വീഴും

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂര്‍ (26, 30, 31), കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ (23), കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂര്‍ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി (25), മാലൂര്‍ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Thrissur
English summary
12 people came from Bengal confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X