തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ജവാന്‍മാരടക്കം 12 പേര്‍ക്ക് കൊറോണ; 12 പേര്‍ക്ക് ഭേദമായി, സമ്പര്‍ക്ക കേസുകളില്ല

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ കൂടി കോവിഡ് നെഗറ്റീവായി. നിലവില്‍ പോസിറ്റീവായി ആശുപത്രികളില്‍ കഴിയുന്നവര്‍ 188 പേരാണ്. ഇതുവരെ ആകെ പോസിറ്റീവായ കേസുകള്‍ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സമ്പര്‍ക്ക കേസുകളില്ല. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കൊല്ലത്ത് നിന്ന് വന്ന ബിഎസ്എഫ് ജവാന്‍മാരാണ്. ജൂണ്‍ 22ന് വന്ന 53കാരനും ജൂണ്‍ 26ന് വന്ന 52കാരനുമാണ് കോവിഡ് സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്‍മാര്‍.

C

കൂടാതെ ജൂണ്‍ 13ന് മുംബൈയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (34, പുരുഷന്‍), ജൂണ്‍ 30ന് ബംഗളൂരുവില്‍നിന്ന് വന്ന കുന്നംകുളം സ്വദേശി (36, പുരുഷന്‍), ജൂണ്‍ 19ന് കുവൈത്തില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി (39, പുരുഷന്‍), ജൂണ്‍ 25ന് സൗദിയില്‍ നിന്നു വന്ന എടക്കഴിയൂര്‍ സ്വദേശി (40, പുരുഷന്‍), ജൂണ്‍ 23ന് കുവൈത്തില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (40, പുരുഷന്‍), ജൂണ്‍ 21ന് ബഹ്റൈനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (33, പുരുഷന്‍), ജൂണ്‍ 20ന് ഒമാനില്‍ നിന്ന് വന്ന വടൂക്കര സ്വദേശി (20, പുരുഷന്‍), ജൂണ്‍ 30ന് സൗദിയില്‍ നിന്ന് വന്ന എടമുട്ടം സ്വദേശി (39, പുരുഷന്‍), ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (37, പുരുഷന്‍, ജൂലൈ ഒന്നിന് റിയാദില്‍ നിന്ന് വന്ന അടാട്ട് സ്വദേശി (56, സ്ത്രീ) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും8 പേരെ കളത്തിലിറക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; വിമത നീക്കത്തില്‍ ഞെട്ടി ബിജെപി, പോരാട്ടം കനക്കും

തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്നത് 18308 പേര്‍. ഇവരില്‍ 18091 പേര്‍ വീടുകളിലും 217 പേര്‍ ആശുപത്രികളിലുമാണ്.

Thrissur
English summary
12 people including BSF Jawans confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X