തൃശൂരില്‍ നാല് വയസുകാരിക്ക് കൊറോണ; മൊത്തം 12 പേര്‍ക്ക് രോഗം, 4 പേര്‍ക്ക് ഭേദമായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി, വെളളിക്കുളങ്ങര സ്വദേശി, ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി , ചെന്നൈയില്‍ നിന്ന് വന്ന എടമുട്ടം സ്വദേശി, കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൊറത്തിശ്ശേരി സ്വദേശി, പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശികളായ രണ്ടുപേര്‍, 11 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശിയായ 4 വയസ്സുളള പെണ്‍കുട്ടി, 16 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൂമംഗലം സ്വദേശി, 13 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി, 14 ന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശി , മെയ് 29 ന് ദുബായില്‍ നിന്നെത്തിയ ആമ്പല്ലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

4 പേര്‍ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288 ആയി. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14475 പേരും ആശുപത്രികളില്‍ 144 പേരും ഉള്‍പ്പെടെ ആകെ 14619 പേരാണ് നിരീക്ഷണത്തിലുളളത്.
Recommended Video
സംസ്ഥാനത്ത് ഇന്ന 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്താണ് കൂടുതല്‍. ഇവിടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.












Click it and Unblock the Notifications