Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 14 പേര്‍ക്ക് കൊറോണ രോഗം; 10 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍, ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി, ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി, ജൂണ്‍ 19 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി , ജൂണ്‍ 15 ന് ബഹ്‌റൈനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി, ജൂണ്‍ രണ്ടിന് ദില്ലിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി, കുവൈറ്റില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി , ജൂണ്‍ 13 ന് ഷാര്‍ജയില്‍ നിന്ന് വന്ന തൃശൂര്‍ കിഴക്കേകോട്ട സ്വദേശി, ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി , ജൂണ്‍ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി, സൗദി അറേബ്യയില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി, കുന്നംകുളം സ്വദേശി എന്നീ 14 പേര്‍ക്കാണ് രോഗം.

V

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14862 പേരും ആശുപത്രികളില്‍ 145 പേരും ഉള്‍പ്പെടെ ആകെ 15007 പേരാണ് നിരീക്ഷണത്തിലുളളത്.

Recommended Video

cmsvideo
    കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

    കേരളത്തില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍. രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതുകൂടാതെ എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവത്തകയ്ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന വസന്ത് കുമാര്‍ (68) ഇന്ന് മരണമടഞ്ഞു. ഇതോടെ മരണമടഞ്ഞ 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശ്ശൂര്‍ ജില്ലയിലെ 10 പേരും ഇതില്‍പ്പെടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,990 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 275 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ രാമപുരം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 8), മുതോലി (1), തലയാഴം (12), തൃക്കൊടിത്താനം (18), എറണാകുളം ജില്ലയിലെ നായരമ്പലം (2, 15), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (16), കാര്‍ത്തികപ്പള്ളി (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം പാലക്കാട് ജില്ലയിലെ 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+