തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ സൈനികന്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് കൂടി കൊറോണ; 16 പേര്‍ രോഗമുക്തര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തരായി. 12 പേര്‍ വിദേശത്തു നിന്നും 2 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

V

ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (35, പുരുഷന്‍), ജൂണ്‍ 17 ന് ദുബായില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി (29, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന പാലിയേക്കര സ്വദേശി (29, പുരുഷന്‍), ജൂണ്‍ 16 ന് ഉക്രെയിനില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി (20, പുരുഷന്‍), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (35, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന എടക്കുളം സ്വദേശി (36, പുരുഷന്‍), ജൂണ്‍ 18 ന് രാജസ്ഥാനില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍ (54), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി (41, പുരുഷന്‍), ജൂണ്‍ 23 ന് ദമാമില്‍ നിന്ന് വന്ന കോലഴി സ്വദേശി (28, പുരുഷന്‍), ജൂണ്‍ 28 ന് റിയാദില്‍ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി (35, പുരുഷന്‍), ജൂണ്‍ 15 ന് മുംബൈയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (13 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 28 ന് ഖത്തറില്‍ നിന്ന് വന്ന മേത്തല സ്വദേശി (44, പുരുഷന്‍), ജൂലൈ 01 ന് ജിദ്ദയില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (42, പുരുഷന്‍), ജൂണ്‍ 20 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (61, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

രോഗം സ്ഥീരികരിച്ച 188 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശ്ശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17393 പേരില്‍ 17171 പേര്‍ വീടുകളിലും 222 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന 9 ബിഎസ്എഫ് ജീവനക്കാരെ ഗുരുവായൂര്‍ കൗസ്തുഭത്തിലേക്ക് ക്വാറന്റീനിലേക്ക് മാറ്റി. കോവിഡ് സംശയിച്ച് 23 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 18 പേരെ ഡിസ്ചാര്‍ജ് ചെയ്തു. അസുഖബാധിതരായ 298 പേരേയാണ് ഇതുവരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുളളത്.

Thrissur
English summary
14 people including BSF Jawan confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X