തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ പോലീസിന്റെ ഗുണ്ടാവേട്ട: 141 അറസ്റ്റ്, വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങിയവർ

Google Oneindia Malayalam News

തൃശൂര്‍: ഗുണ്ടകള്‍ക്കും കഞ്ചാവ് മാഫിയയ്ക്കുമെതിരേ പോലീസ് കര്‍ശന നടപടിയില്‍. തൃശൂരിനടുത്തു മുണ്ടൂരില്‍ കഴിഞ്ഞ ദിവസം പിക്കപ്പ്‌വാന്‍ കൊണ്ടു ഇടിച്ചുവീഴ്ത്തി രണ്ടു ബൈക്കു യാത്രികരെ വെട്ടിക്കൊന്ന കേസ് ലഹരിമാഫിയയുടെ കുടിപ്പകയാണെന്നു വ്യക്തമായതോടെയാണ് കൂട്ടത്തോടെ കഞ്ചാവു സംഘങ്ങളെ പൊക്കുന്നത്. ജില്ലയില്‍ ഇന്നലെ നടത്തിയ ഗുണ്ടാ റെയ്ഡില്‍ 141 ഓളം പേര്‍ അറസ്റ്റിലായി. 9 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. ഇനിയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. 10 ഓളം പേര്‍ പോലീസ് നിരീക്ഷണത്തിലാണ്.

<strong>കഞ്ചാവ് മാഫിയാസംഘങ്ങളുടെ കുടിപ്പക: മുണ്ടൂരില്‍ കൊല്ലപ്പെട്ട ശ്യാമിന്റെ ശരീരത്തില്‍ 30 ഓളം വെട്ടുകള്‍, വാഹനം ഇടിച്ച പരുക്കുകളാണ് ക്രിസ്‌റ്റോയുടെ മരണത്തിനു കാരണം</strong>കഞ്ചാവ് മാഫിയാസംഘങ്ങളുടെ കുടിപ്പക: മുണ്ടൂരില്‍ കൊല്ലപ്പെട്ട ശ്യാമിന്റെ ശരീരത്തില്‍ 30 ഓളം വെട്ടുകള്‍, വാഹനം ഇടിച്ച പരുക്കുകളാണ് ക്രിസ്‌റ്റോയുടെ മരണത്തിനു കാരണം

ഗുണ്ടകളുടെയും കഞ്ചാവു കേസില്‍ മുമ്പ് അറസ്റ്റിലായവരുടെയും അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടവരുടെയും തുടര്‍പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് പോലീസ് നടപടി. പലരും പഴയ രീതിയില്‍ അക്രമങ്ങളിലേര്‍പ്പെടുന്നുവെന്നു കണ്ടെത്തി. മറ്റു ജില്ലകളിലുള്ളവരെയും പോലീസ് പിന്തുടരുന്നുണ്ട്. ഗുണ്ടാലിസ്റ്റിലുള്ളവരെ അടക്കം ചോദ്യംചെയ്യും. അറസ്റ്റിലായവര്‍ വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങിയവരാണ്.

Thrissur

കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് അടക്കം പലര്‍ക്കും ജില്ലയില്‍ പ്രവേശന വിലക്കുണ്ട്. മിക്ക ഗുണ്ടാസംഘങ്ങള്‍ക്കും കഞ്ചാവു ലോബികളുമായി ബന്ധമുണ്ടെന്നു വ്യക്തമായ തോടെയാണ് പോലീസ് വ്യാപകമായ വല വിരിച്ചത്. ജില്ലയില്‍ അറിയപ്പെടുന്ന ഗുണ്ടകള്‍ പോലും പണമുണ്ടാക്കാന്‍ കഞ്ചാവിന്റെ ലഹരിത്തണലിലേക്കു ചേക്കേറിയതോടെ മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടം നിയന്ത്രണാതീതമായി. നിസാര പ്രശ്‌നങ്ങളുണ്ടായാല്‍ പോലും അതിരൂക്ഷമായി പ്രതികരിക്കുന്നവരാണ് കഞ്ചാവു സംഘാംഗങ്ങളെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. കൈനിറയെ പണവും മസില്‍പവറും ലഹരി നല്‍കുന്ന അമിത ധൈര്യവുമാണ് കഞ്ചാവു സംഘങ്ങളെ നയിക്കുന്നത്. മുണ്ടൂര്‍ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് പോലീസ് ശുദ്ധീകരണത്തിനിറങ്ങുന്നത്.

Thrissur
English summary
141 persons arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X