തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്തി വിലക്ക് കൊഞ്ച് വില്‍പ്പന; അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് 142 കിലോ കഞ്ചാവ്

Google Oneindia Malayalam News

തൃശൂര്‍: വില കുറച്ചുള്ള കൊഞ്ച് വില്‍പ്പനയെ കുറിച്ചുള്ള സംശയങ്ങള്‍ എത്തിച്ചത് വന്‍ കഞ്ചാവ് വേട്ടയിലേക്ക്. തൃശൂരില്‍ ചിലയിടത്ത് വിശാഖപട്ടണത്ത് നിന്നും എന്നിത്തുന്ന കൊഞ്ച് 150 നും 200 നും വില്‍ക്കുന്നതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. വിശാഖപട്ടണത്ത് നിന്നും എത്തിക്കുന്ന മുന്തിയ ഇനം കൊഞ്ചിന് കേരളത്തില്‍ ഹോള്‍സൈയില്‍ മാര്‍ക്കറ്റില്‍ വില 600 രൂപയാണെന്നിരിക്കേയാണ് മത്തിയേക്കാള്‍ വില കുറച്ച് ജില്ലയില്‍ ചിലിയിടത്ത് കൊഞ്ച് വില്‍പ്പന നടത്തിയത്. സംഭവമറിഞ്ഞ് വ്യാപാരികള്‍ വിശാഖപട്ടണത്തെ ഏജന്റുമാരെ ബന്ധപ്പെട്ടപ്പോള്‍ അവിടുത്തെ വിലയില്‍ മാറ്റമൊന്നും ഇല്ല. പിന്നീട് എങ്ങനെ ഇങ്ങനെ വിലകുറച്ച് മീന്‍ വില്‍ക്കാന്‍ സാധിക്കുന്നുവെന്ന സംശയം ശക്തമായി.

പിന്നില്‍ ആരാണ്

പിന്നില്‍ ആരാണ്

സ്വന്തം കീശയിലെ കാശ് മുടക്കി കൊഞ്ച് വാങ്ങി അരെങ്കിലും വിലകുറച്ച് വില്‍ക്കാന്‍ സാധിക്കുമോ? ആരാണ് ഇത്തരത്തില്‍ തീരെ വിലകുറച്ച് വിശാഖ പട്ടണത്ത് നിന്നും എത്തിക്കുന്നതെന്നുള്ള അന്വേഷണമായിരുന്നു പിന്നീട്. ചില സംശയങ്ങള്‍ മീന്‍ കച്ചവടക്കാരുടെ മനസ്സിലും ഉയര്‍ന്നു. ആ സംശയം അവര്‍ തൃശൂര്‍ റൂറല്‍ എസ്പി ര്‍.വിശ്വനാഥിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. സീ ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിനോട് അന്വേഷിക്കാന്‍ എസ്പി നിര്‍ദേശിച്ചു.

200 രൂപയ്ക്ക് വില്‍പ്പന

200 രൂപയ്ക്ക് വില്‍പ്പന

600 രൂപ വിലയുള്ള കൊഞ്ച് കേരളത്തില്‍ കൊണ്ടുവന്ന് 200 രൂപയ്ക്കു കൊടുക്കുന്നതിനെ കുറിച്ച് വിശദമായി തന്നെ പൊലീസ് അന്വേഷിച്ചു. സ്ഥിരമായി വില കുറച്ച് മീന്‍ കൊണ്ടുവരുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നായി അന്വേഷണം. ഓരോരുത്തരെ കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തില്‍ പൊലീസിനും പന്തികേട് തോന്നി.

Recommended Video

cmsvideo
കോവിഡിന്റെ പശ്ചാത്തലത്തിൽ വടക്കാഞ്ചേരി നഗരസഭ അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചു
മീന്‍ വണ്ടികള്‍

മീന്‍ വണ്ടികള്‍

ജില്ലയിലെ പഴയ ക്രിമിനല്‍ സംഘങ്ങളില്‍ പലരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മീന്‍ കൊണ്ടുവരുന്ന ഇടപാടിലേക്ക് മാറിയിരിക്കുന്നു. ഈ സംഘങ്ങള്‍ എത്തിക്കുന്ന മീനി വിപണിയില്‍ നിസാര കാരും. അങ്ങനെ, മീന്‍ വണ്ടികള്‍ ഓരോന്നായി നിരീക്ഷിക്കാന്‍ പോലീസ് ആരംഭിച്ചു. ദേശീയപാതയില്‍ വ്യാപകമായി പരിശോധിച്ചു തുടങ്ങി.

ചാലക്കുടി ദേശീയപാതയില്‍

ചാലക്കുടി ദേശീയപാതയില്‍

വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ട ഒരു വണ്ടി ദേശീയ പാതയില്‍ കൊടകര വെച്ചാണ് പൊലീസ് കാണുന്നത്. ഉടന്‍ തന്നെ പിന്തുടര്‍ന്ന് ചാലക്കുടി ദേശീയപാതയില്‍വച്ച് വണ്ടി വളഞ്ഞ് പിടികൂടി. ഇതിനിടെ വണ്ടിയില്‍ നിന്നും ഒരാള്‍ ഇറങ്ങിയോടി. വണ്ടിയിലുണ്ടായിരുന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി അരുണ്‍കുമാറിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു

കഞ്ചാവ്

കഞ്ചാവ്

കൊഞ്ചിന് നല്ല വില കിട്ടിയപ്പോള്‍ വരുന്ന വഴിയില്‍ തന്നെ വിറ്റെന്നായിരുന്നു അരുണ്‍ കുമാറിന്‍റെ വിശദീകരണം. എന്നാല്‍ പൊലീസ് മീന്‍ വണ്ടിയില്‍ പരിശോധന നടത്തി. വണ്ടിക്കുള്ളില്‍ നിറയെ കഞ്ചാവിന്‍റെ മണമായിരുന്നു. വണ്ടിയ്ക്കുള്ളിലുണ്ടായിരുന്ന പായ്ക്കറ്റുകള്‍ തുറന്നു നോക്കിയപ്പോള്‍ കഞ്ചാവായിരുന്നു. നൂറ്റിനാല്‍പ്പതിലേറെ കിലോ കഞ്ചാവായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ഫ്രീസറിനടുത്ത്

ഫ്രീസറിനടുത്ത്

ലോറിയിൽ ഫ്രീസറിനടുത്ത് ജലാംശമുണ്ടാകാത്തതരത്തിൽ പ്ലാസ്റ്റിക് പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.കൊറോണക്കാലത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് മയക്കുമരുന്നു ലോബികൾ കേരളത്തിലേക്ക് പഴം-പച്ചക്കറി-മീൻ വണ്ടികൾ വഴി വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്നുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു.

ഓടിപ്പോയത്

ഓടിപ്പോയത്

ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വണ്ടിയില്‍ നിന്ന് ഓടിപ്പോയത് കൊല്ലം സ്വദേശി മുനീറാണെന്ന് വ്യക്തമായി. വണ്ടിയുടമ പറവൂര്‍ സ്വദേശി ഷഫീഖാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വന്‍തോതില്‍ കൊണ്ടുവരുന്ന വണ്ടിയില്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുന്നതിനാണ് കൊഞ്ചും മറ്റും മീനുകളും. കഞ്ചാവില്‍ നിന്ന് വന്‍ ലാഭം കിട്ടുമെന്നതിനാല്‍ മീന്‍ ചെറിയ കാശിന് വിറ്റൊഴിവാക്കും.

സംഘം

സംഘം

മീന്‍ എന്നപോലെ ചില പച്ചക്കറികളും നിസാര വിലയ്ക്കു വില്‍ക്കുന്നതായി വ്യാപാരികള്‍ പറയുന്നുണ്ട്. പച്ചക്കറി വണ്ടികള്‍ കേന്ദ്രീകരിച്ചും അന്വേഷണം വേണ്ടി വരുമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം കൊടുങ്ങല്ലൂരിൽനിന്ന് 80 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസ്, ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷ്, ചാലക്കുടി എസ്എച്ച്ഒ. കെഎസ് സന്ദീപ്, ക്രൈം ബ്രാഞ്ച് എസ്ഐ. എംപി മുഹമ്മദ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

 ബിജെപിയുടെ അവസ്ഥയില്‍ കോണ്‍ഗ്രസിന് ചിരി; വീഴ്ത്താന്‍ നോക്കിയവര്‍ പെടാപാട് പെടുന്നു ബിജെപിയുടെ അവസ്ഥയില്‍ കോണ്‍ഗ്രസിന് ചിരി; വീഴ്ത്താന്‍ നോക്കിയവര്‍ പെടാപാട് പെടുന്നു

Thrissur
English summary
142 kg of ganja seized from fish truck in chaakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X