15 കിലോ കഞ്ചാവുമായി കേരളത്തിൽ:വില്പന ലക്ഷ്യമാക്കിയത് വിദ്യാർത്ഥികളെ, ഒടുവിൽ അറസ്റ്റിൽ
തൃശൂർ: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് സംഘം അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയിരുന്ന ആലുവ ചൊവ്വര മുല്ലപ്പിള്ളി വീട്ടിൽ ബാദുഷ (23), ആലുവ പന്തേക്കൽ വീട്ടിൽ സിയാദ് (35) എന്നിവരെയാണ് തൃശൂർ സിറ്റി ലഹരിവിരുദ്ധ പോലീസും, ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. 15 കിലോ കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ശക്തൻ സ്റ്റാൻഡ് പരിസരത്തുവെച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി പരിശോധിച്ചതിൽ നിന്നാണ് പ്രതികളുടെ ബാഗുകളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ഇവർ സ്ഥിരമായി ആന്ധ്രയിൽ നിന്നും വിവിധ മാർഗങ്ങൾ മുഖേന കഞ്ചാവ് കടത്തിവന്നിരുന്നതായി അറിവായിട്ടുണ്ട്. ഇപ്പോൾ പിടികൂടിയ കഞ്ചാവ് വിവിധ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനുള്ളതായിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.
രണ്ടു മാസത്തിനിടയ്ക്ക് ജില്ലാ ലഹരി വിരുദ്ധ സ്കോഡ് 24 പ്രതികളിൽ നിന്നുമായി 22 കിലോ കഞ്ചാവ്,2 കിലോ ഹാഷിഷ് ഓയിൽ,200 നൈട്രോസിപ്പം ഗുളികകൾ,163 ഗ്രാം എം ഡി എം എ, എന്നിവയും കണ്ടെടുത്തിയിരുന്നു.

ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലാൽകുമർ പി, സബ് ഇൻസ്പെക്ടർ ഉമേഷ് കെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥൻ സി.എൻ, ഉണ്ണികൃഷ്ണൻ എം, സിവിൽപോലീസ് ഓഫീസർമാരായ ലിജിമോൻ, പ്രതീഷ് എന്നിവരും, ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രത കുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, സീനിയർ സിപിഒ മാരായ ജീവൻ, പളനിസ്വാമി, എം.എസ്. ലികേഷ്, വിപിൻദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവരും അന്വേഷണ സംഘാംഗങ്ങളിൽ ഉണ്ടായിരുന്നു.
ബുള്ളറ്റ് മോഷ്ടാക്കൾ പിടിയിൽ
തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നും, കഴിഞ്ഞ മാസം രണ്ടു ബുള്ളറ്റ് മോഷണം നടത്തിയവരായ കോവൈ പോത്തന്നൂർ കുറിച്ചിപിരിവു സ്വദേശികളായ ആട് എന്നുവിളിക്കുന്ന ഷാജഹാൻ (33), ഷാഹുൽ ഹമീദ് (31) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷാജഹാൻ പതിനേഴോളം മോഷണ കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ ജൂൺ ജൂലായ് മാസങ്ങളിലായാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നാണ് രണ്ട് ബുള്ളറ്റുകൾ മോഷണം പോയത്. ഇക്കാര്യത്തിന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ കേസ് റെജിസ്റ്റർ ചെയ്യുകയും തൃശ്ശൂർ ജില്ലാ സിറ്റി പോലീസ് മേധാവി ആർ ആദിത്യ തൃശ്ശൂർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് സജീവ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് നാല്പത്തിയഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികളുടെ ദൃശ്യങ്ങൾ തൃശ്ശൂ പാലക്കാട് അതിർത്തിയിലുള്ള പോലീസ് ക്യാമറയിൽ നിന്നും ലഭിച്ചതിനെ തുടർന്ന്, ടവർ ലൊക്കേഷൻ ട്രേസ് ചെയ്ത് പ്രതികൾ കൊയമ്പത്തൂരിലേക്ക് കടന്നെന്നും മനസ്സിലാക്കി. പിന്നീട് തമിഴ്നാട് പോലീസ് സ്ക്വാഡ് സഹായത്തോടെ മുപ്പതോളം സി.സി.ടി.വി ക്യാമറകൾ കൊയമ്പത്തൂരിൽ പരിശോധിക്കുകയും, അതിൽ നിന്നും പ്രതികൾ ഉക്കടം ഭാഗത്തുള്ളവരാണെന്നും മനസ്സിലാക്കിയതിൻെറ അടിസ്ഥാനത്തിൽ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തമിഴ് നാട്ടിൽ നിന്നും തന്നെ രണ്ട് ബുള്ളറ്റുകൾ റിക്കവറി ലഭിക്കുകയും ചെയ്തു.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.പി. ജോയ്, സബ് ഇൻസ്പെക്ടർമാരായ ബിജു ടി.ഡി, ശിവദാസ് കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസറായ സുഭാഷ് ഒ.എസ്, സിവിൽ പോലീസ് ഓഫീസർമാരായ ബിയോ എം.എ, അഖിൽ വിഷ്ണു കെ.എസ്, ഗിരീഷ് കെ.കെ, രാഹുൽ സി.എസ്, പ്രകാശൻ എം.കെ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.












Click it and Unblock the Notifications