Get Updates
Get notified of breaking news, exclusive insights, and must-see stories!

15 വയസ്സുളള കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തം ലോക്കാക്കി കോടതി

15 വയസ്സുളള കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിയെ ട്രിപ്പിള്‍ ജീവപര്യന്തം ലോക്കാക്കി കോടതി

തൃശ്ശൂര്‍: ജില്ലയിൽ 68 - കാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 15 വയസ്സുളള കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയതിലാണ് നടപടി. ഇയാൾക്ക് ട്രിപ്പിള്‍ ജീവപര്യം തടവിന് പുറമെ ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ നൽകണം. കുന്നംകുളം അതിവേഗ കോടതി ശിക്ഷ വിധിച്ചത്. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയാണ് 15 വയസ്സുളള കുട്ടിയെ പീഡിപ്പിച്ചത്. 2015 - ലായിരുന്നു സംഭവം നടന്നത്.

മീന്‍ കച്ചവടമാണ് കൃഷ്ണൻ കുട്ടിയുടെ തൊഴിൽ. വീട്ടില്‍ മീന്‍ വാങ്ങാൻ വന്ന പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചു കൊണ്ടു പോയി. ഇയാൾ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് കേസിൽ ഇടപെട്ടത്. തുടർന്ന് പ്രതിയെ പിടി കൂടി. കുറ്റപത്രം സമര്‍പ്പിച്ചു.

crime

ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ വേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. തുടർന്ന് ഇതിന് പുറമെ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

ഈ വാദവും മറ്റ് തെളിവുകളും കോടതി അംഗീകരിച്ചു. തുടർന്ന് പ്രതിയ്ക്ക് കോടതി ട്രിപ്പിള്‍ ജീവ പര്യന്തത്തിന് വേണ്ടി ശിക്ഷ വിധിച്ചു.
അതേസമയം, പോക്‌സോ കേസിലും മറ്റും അപൂര്‍വമായി മാത്രമേ ട്രിപ്പിള്‍ ജീവപര്യന്തം തടവിന് പ്രതിയെ ശിക്ഷിക്കാറുള്ളൂ. അടുത്തിടെ മറ്റൊരു പോക്‌സോ കേസില്‍ ഇരട്ട ജീവപര്യന്തം തടവും കുന്നംകുളം കോടതി ശിക്ഷ വിധിച്ചിരുന്നു.

അതേസമയം, മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ 52 കാരൻ അറസ്റ്റിലായി. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

എൽഐസി ഏജന്റായ പ്രതി ഈ പെൺകുട്ടിക്ക് പുറമെ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഹരീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായത്.

കൂടുതൽ തെളിവുകൾക്കായി പ്രതിയുടെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മകളുടെ ഫോണെടുത്താണ് ഇയാൾ രഹസ്യമായി അവളുടെ കൂട്ടുകാരികളുടെ നമ്പറുകൾ ശേഖരിച്ചത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Recommended Video

cmsvideo
    നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+