തൃശൂരില്‍ 16 പേര്‍ക്ക് കൊറോണ രോഗം; കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി
തൃശൂര്‍: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.
ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി, ദുബായില്‍ നിന്ന് വന്ന മാള സ്വദേശി, പൂമംഗലം സ്വദേശി, ഗുജറാത്തില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി, ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി, ആഫ്രിക്കയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി, കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി, ചെന്നൈയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി, കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി, അബുദാബിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ബഹ്‌റിനില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി, വെള്ളാങ്കല്ലൂര്‍ സ്വദേശി, തൃശൂര്‍ സ്വദേശി, കുവൈറ്റില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ഒമാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തിയാണ് പുതുക്കിയത്.
Recommended Video
ചേര്‍പ്പ്, അളഗപ്പനഗര്‍, തൃക്കൂര്‍, തോളൂര്‍, വാടാനപ്പള്ളി, അവണൂര്‍ ഗ്രാമ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭയിലെ 1, 2, 16, 17, 18, 21 മുതല്‍ 28 വരെയും 31 32 ഡിവിഷനുകളും സോണില്‍ നിന്ന് ഒഴിവാക്കി. വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 1,7 മുതല്‍ 16 വരെയുള്ള വാര്‍ഡുകള്‍ ഒഴിവാക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 28 29 30 34 41 ഡിവിഷനുകളും സോണില്‍ നിന്ന് ഒഴിവാക്കി.
4 തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേകമായി നിശ്ചയിച്ച വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരും. ചാവക്കാട് നഗരസഭയിലെ 3 4 8 19 20 29 30 വാര്‍ഡുകള്‍, എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടുമുതല്‍ ആറുവരെയുള്ള വാര്‍ഡുകള്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14 15 വാര്‍ഡുകള്‍, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 24 മുതല്‍ 27 വരെയും 31 മുതല്‍ 33 വരെയുള്ള ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications