Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരിൽ 2096 പേർ കൊവിഡ് ചികിത്സയിൽ.. ഇന്ന് 166 പേർക്ക് കൂടി രോഗം

തൃശ്ശൂർ; ജില്ലയിൽ ഇന്ന് 166 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 216 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2096 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,785 ആണ്. 98,982 പേരെയാണ് ആകെ രോഗമുക്തരായത്.

covid

ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 164 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, രോഗ ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 18 പുരുഷൻമാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 05 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -
1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ - 69
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 140
3. സർക്കാർ ആശുപത്രികളിൽ - 51
4. സ്വകാര്യ ആശുപത്രികളിൽ - 54
കൂടാതെ 1616 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

73 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 23 പേർ ആശുപത്രിയിലും 50 പേർ വീടുകളിലുമാണ്. 6350 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3007 പേർക്ക് ആന്റിജൻ പരിശോധനയും, 3105 പേർക്ക് ആർടി-പിസിആർ പരിശോധനയും, 238 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,74,952 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 441 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,56,152 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 08 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ
വിഭാഗം I ഡോസ് II ഡോസ്
1. ആരോഗ്യപ്രവർത്തകർ 40,030 30,656
2. മുന്നണി പോരാളികൾ 9,488 144
3. പോളിംഗ് ഓഫീസർമാർ 19,829 -
4. 45-59 വയസ്സിന് ഇടയിലുളളവർ 2629 -
5. 60 വയസ്സിന് മുകളിലുളളവർ 52,287 -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+