തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോളജ് ബസ് സ്വകാര്യബസിന് പിന്നിലിടിച്ച് 17 വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്: അപകടം ചാവക്കാട്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട്ട് കോളജ് ബസ് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് പിന്നിലിടിച്ച് കോളജ് ബസിലുണ്ടായിരുന്ന 17 വിദ്യാര്‍ഥിനികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാര്‍ഥികളെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.45ന് പാലയൂര്‍ ഡോബിപ്പടിക്ക് സമീപമാണ് അപകടം. ഗുരുവായൂര്‍ ആര്യഭട്ട കോളജിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പ്പെട്ടത്.

<strong>കാട്ടുപന്നിക്കൂട്ടത്തിനിടയില്‍ കിടന്നുറങ്ങുന്ന ഭക്തര്‍; ജന്മഭൂമിയുടെ ചിത്രം ഫോട്ടോഷോപ്പോ?, സത്യാവസ്ഥ</strong>കാട്ടുപന്നിക്കൂട്ടത്തിനിടയില്‍ കിടന്നുറങ്ങുന്ന ഭക്തര്‍; ജന്മഭൂമിയുടെ ചിത്രം ഫോട്ടോഷോപ്പോ?, സത്യാവസ്ഥ

നിയന്ത്രണം വിട്ട കോളജ് ബസ് സ്‌റ്റോപ്പില്‍ ആളെ കയറ്റാനായി നിര്‍ത്തിയിട്ട സ്വകാര്യബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ബസിന് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് കോളജ് ബസിന്റെ ഡ്രൈവര്‍ പറയുന്നത്. ആര്യഭട്ട കോളജിലെ ഒന്ന്, രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

busaccidentthrissur-1

എളവള്ളി സ്വദേശികളായ ലക്ഷ്മിപ്രിയ(17), ദേവിക(18), പി.എസ്്. സ്‌നേഹ(18), പാവറട്ടി സ്വദേശികളായ മുഹിജ(19), ഹംദ(18), രവീണ(19), മുല്ലശ്ശേരി സ്വദേശികളായ നൗഫിത(17), തീര്‍ഥ(16), ഫാത്തിമാബി(18), വെന്മേനാട് സ്വദേശികളായ ഹസ്്‌ന(18), അരുണിമ(18), രചിത(19), പറക്കാട് സ്വദേശികളായ രുഗ്മ(17), കൃഷ്്ണ(18), മരുതയൂര്‍ സ്വദേശികളായ നൂര്‍ജഹാന്‍(17), സനൂഫ(18), ഫാസില(17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കൂടുതല്‍ വിദ്യാര്‍ഥിനികള്‍ക്കും മുഖത്തും തലയിലുമാണ് പരുക്കേറ്റത്. കൂട്ടിയിടിയില്‍ മുന്നിലെ സീറ്റിലെ കമ്പിയിലും മറ്റും തലയിടിച്ചാണ് കൂടുതല്‍ പേരുടെയും പരുക്ക്. താടിയെല്ലിനും ചുണ്ടിലും നെറ്റിയിലുമാണ് ഭൂരിഭാഗം പേര്‍ക്കും പരിക്ക്. ചിലര്‍ക്ക് നടുവിനും പരുക്കേറ്റിട്ടുണ്ട്.

Thrissur
English summary
17 injured in college bus and private bus collition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X