തൃശൂരില്‍ 17 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ കൗണ്‍സിലര്‍ക്ക് രോഗം... ജവാന്മാര്ക്കും
തൃശൂര്‍: ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേര് കൂടി രോഗമുക്തരായി. 17ല്‍ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവര്‍. ആറ് പേര് മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.
ജൂണ്‍ 13ന് കുവൈത്തില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി, താണിശ്ശേരി സ്വദേശി, എടത്തിരിഞ്ഞി സ്വദേശി, ജൂണ്‍ 18ന് കുവൈത്തില്‍ നിന്ന് വന്ന അന്തിക്കാട് സ്വദേശി, ജൂണ്‍ 14ന് ദുബൈയില്‍നിന്ന് വന്ന കടങ്ങോട് സ്വദേശി, ജൂണ്‍ 13ന് ദുബൈയില്‍നിന്ന് വന്ന വടക്കേക്കാട് സ്വദേശി, ജൂണ്‍ 19ന് ബഹ്റൈനില്‍ നിന്ന് വന്ന മരത്തംകോട് സ്വദേശി, ജൂണ്‍ ആറിന് ബഹ്റൈനില്‍ നിന്ന് വന്ന അഴീക്കോട് സ്വദേശി, ജൂണ്‍ നാലിന് അബൂദബിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ജൂണ്‍ 14ന് മസ്ക്കത്തില്‍നിന്ന് വന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കൊരട്ടി സ്വദേശി, ജൂണ്‍ 12ന് ഛത്തീസ്ഗഡില്‍ നിന്ന് വന്ന പഴയന്നൂര്‍ സ്വദേശി, ജൂണ്‍ 16ന് മുംബൈയില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശിയായ 60 വയസ്സുകാരന്, അദ്ദേഹത്തിന്റെ 58 വയസ്സുള്ള സഹോദരി, ജൂണ്‍ 18ന് ജയ്പൂരില്‍ നിന്നും ജൂണ്‍ 20ന് ബംഗളൂരുവില്‍നിന്നും വന്ന കൈനൂരിലെ ബിഎസ്എഫ് ജവാന്മാര്, ജൂണ്‍ 14ന് ഛത്തീസ്ഗഡില്‍ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മധ്യപ്രദേശില്‍ സുപ്രധാന തീരുമാനവുമായി കമല്‍നാഥ്; മാറ്റം വൈകും... പിന്നാലെ കടുംവെട്ട്, പുതിയ നിയമനം
ചാലക്കുടി
നഗരസഭാ
കൗണ്‍സിലര്‍ക്കാണ്
നേരത്തെ
രോഗം
സ്ഥിരീകരിച്ച
ജീവനക്കാരനില്‍
നിന്നുള്ള
സമ്പര്‍ക്കം
മൂലം
രോഗപ്പകര്‍ച്ച
ഉണ്ടായത്.
രോഗം
സ്ഥീരികരിച്ച
154
പേര്
ജില്ലയിലെ
ആശുപത്രികളില്‍
ചികിത്സയില്‍
കഴിയുന്നു.
അസുഖബാധിതരായ
210
പേരേയാണ്
ആകെ
രോഗമുക്തരായി
ആശുപത്രിയില്‍
നിന്നും
ഡിസ്ചാര്‍ജ്
ചെയ്തത്.
തൃശൂര്‍
സ്വദേശികളായ
ഏഴ്
പേര്
മറ്റു
ജില്ലകളിലെ
ആശുപത്രികളില്‍
ചികിത്സയില്‍
കഴിയുന്നുണ്ട്.
ആകെ
നിരീക്ഷണത്തില്‍
കഴിയുന്ന
18875
പേരില്‍
18701
പേര്
വീടുകളിലും
174
പേര്
ആശുപത്രികളിലുമായാണ്
കഴിയുന്നത്.
ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...
ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ