17കാരന് ക്രൂര മര്‍ദ്ദനം; തൃശൂരിലെ അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി
തൃശൂര്‍: ജില്ലയിലെ അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. മനപ്പൂര്‍വം ദേഹോദ്രവം ഏല്‍പ്പിക്കല്‍ മാകര ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിണ്ടുണ്ട്.

Recommended Video

കഴിഞ്ഞ ദിവസമാണ് അമ്പളിക്കല കൊവിഡ് സെന്ററില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചത്. മരിച്ച ഷമീര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നെന്ന് പ്രാഥമിക പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. ഇയാളുടെ ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളുണ്ട്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു.
ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഷമീറിന്റെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയില്‍ വകുപ്പിനെതിരെ പൊലീസ് കെസടുത്തിരുന്നു.












Click it and Unblock the Notifications