തൃശ്ശൂര്‍ ജില്ലയിൽ 173 പേര്‍ക്ക് കൂടി കോവിഡ്;477 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച 173 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 477 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4117 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,986 ആണ്. 89,225 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയിൽ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 168 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷന്‍മാരും 15 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 04 ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.

5073 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3410 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1066 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 597 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 8,96,714 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
310 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,38,947 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 05 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.












Click it and Unblock the Notifications