Get Updates
Get notified of breaking news, exclusive insights, and must-see stories!

18 കിലോ 24 കാരറ്റ് സ്വർണം, നാല്‍പ്പതോളം തൊഴിലാളികളുടെ അധ്വാനം.. പൊന്നിൽകുളിച്ച് ശ്രീകോവിലുകൾ

തൃശൂർ: പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ മൂന്ന് ശ്രീകോവിലുകൾക്കും പൊൻതിളക്കം. 18 കിലോ സ്വർണം ഉപയോ​ഗിച്ചാണ് മൂന്ന് ശ്രീകോവിലും പൊന്നിൽ പൊതിഞ്ഞത്. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവിൽ, ശിവക്ഷേത്രത്തിലെ ശ്രീകോവിൽ, അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിൽ എന്നിവയാണ് സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്നത്.

24 കാരറ്റ് സ്വർണം ഉപയോ​ഗിത്താണ് ശ്രീകോവിൽ സ്വർണത്തിലാക്കിയത്. സ്വർണം സമർപ്പിച്ചത് കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ ആണ്. സീതാ കാമൻ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമർപ്പണച്ചടങ്ങിൽ പങ്കെടുപ്പിക്കാൻ മുന്നൊരുക്കം നടത്തിയത്.

Temple1311

പ്രധാനമന്ത്രി നേരിട്ട് സമർപ്പണം നടത്തും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഗ്രഹാരത്തിലെ വീതി കുറഞ്ഞ പാതകളും ഉയർന്ന കെട്ടിടങ്ങളും മതിയായ സുരക്ഷ ഒരുക്കുന്നതിൽ തടസ്സമായി സുരക്ഷാ സംഘം പലകവണ വന്ന് പരിശോധന നടത്തിയ ശേഷം ആണ് പിന്മാറിയത്. സ്വർണ ശ്രീകോവിലുകളുടെ വൈദിക സമർപ്പണം ഇന്ന് നടക്കും. ടി.എസ്. കല്യാണരാമൻ സമർപ്പണം നിർവഹിക്കും.

സ്വർണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രം എന്ന് പ്രത്യേകത സീതാരാമസ്വാമി ക്ഷേത്രത്തിന് മാത്രം സ്വന്തം. കല്യാൺ ജ്വല്ലേഴ്സ് ആണ് സീതാ രാമക്ഷേത്രത്തിന് സ്വർണരഥം സമർപ്പിച്ചത്. ശ്രീരാമനെയും സീതയെയും ഒരേ ശ്രീകോവിൽ പ്രതിഷ്ഠിച്ചു എന്ന പ്രത്യകതയും ഉണ്ട്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമയുള്ള ക്ഷേത്രം എന്ന ബഹുമതിയും ക്ഷേത്രത്തെ തേടിയെത്തി. ഇതോടെ ക്ഷേത്രത്തിന്റെ ശ്രദ്ധ വർധിച്ചു.

തൃശൂർ ജില്ലയിൽ രഥോത്സവം നടക്കുന്ന ഏക ക്ഷേത്രവും സീതാ രാമ ക്ഷേതം ആണ് . ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. രാമകൃഷ്ണൻ, മൂർത്തി തുടങ്ങിയവർ ഉൾപ്പെടെ വലിയൊരു സംഘം ആണ് ക്ഷേത്രത്തിന് ലഭിച്ച ഈ ഉയർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. വസന്തകാല സംഗീതോത്സവം, ഭജനോത്സവം തുടങ്ങിയ പരിപാടികൾ വീണ്ടുമെത്തി. ക്ഷേത്രം ഇപ്പോൾ സാംസ്കാരിക കേന്ദ്രം കൂടിയായി മാറി .

27ന് ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം നടക്കും. ഇതിന് മുന്നോടിയായി വൈദിക ചടങ്ങുകൾ തുടങ്ങയിട്ടുണ്ട്. ശിവക്ഷേത്രത്തിൽ കർപ്പൂരാദി കലശവും 27നാണ് . സാംസ്കാരിക പരിപാടികളും ഉണ്ടാകും. കുംഭാഭിഷേകത്തിന്റെ ഭാഗമായി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. 20 കോടിയോളം രൂപ ചെലവിൽ ആണ് ഇത്. 500 ചതുരശ്രയടിയിൽ ശ്ര‍ീരാമജനനം മുതൽ പട്ടാഭിഷേകം വരെയുള്ള ചുമർചിത്രം ഒരുക്കി,. നടപ്പാത വീതി കൂട്ടൽ, മണ്ഡപം പുനർനിർമാണം എന്നിവയും നടത്തുന്നുണ്ട്.

Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+