Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു; ചികില്‍സയിലുള്ളത് 2000ലധികം പേര്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 188 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 120 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂര്‍ സ്വദേശികളായ 42 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 7123 ആണ്. 4874 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 184 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം അറിയില്ല.

k

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ്സോണുകള്‍ പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭ ഡിവിഷന്‍ 29 (മുളയ്ക്കല്‍ അമ്പലം മുതല്‍ ഗുരുവായൂര്‍ റോഡുവരെയുളള ഭാഗവും റേഷന്‍കട മുതല്‍ കരിവളളി ഭാസ്‌ക്കരന്റെ വീടുവരെയുളള ഭാഗവും), പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (വാര്‍ഡ് 3-ലെ എരിപ്പോടുവഴി മുതല്‍ വാര്‍ഡ് 4 ലെ ക്യാംബ്രിഡ്ജ് സ്‌കൂളിന്റെ മുന്‍വശത്തുളള വഴി വരെ), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (വാര്‍ഡ് 5 മുതല്‍ ശങ്കംകണ്ടം അമ്പലം മുതല്‍ ആയാംകുന്ന് ഇന്‍ഡസ്ട്രിയല്‍ പ്രദേശം), അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5 (വാര്‍ഡ് 4 ല്‍ ചോമക്കുളം റോഡ് 164 നമ്പര്‍ വീടുമുതല്‍ വാര്‍ഡ് 5 ല്‍ പാമ്പുങ്ങാടന്‍ വഴിയില്‍ 122 നമ്പര്‍ വീടു മുതല്‍ 156 നമ്പര്‍ വീടുവരെയുളള വഴികള്‍), മുളളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് വാര്‍ഡ് 6 (352/VI നെര്‍വ്വിന്‍കുന്ന് ഭാഗം, അളളന്നൂര്‍ സുചിത്ര 387/6, 38/6 യൂസഫ് ചെറനാംകാട്ടില്‍ (ആരോഗ്യ ഉപകേന്ദ്രം ആറ്റൂര്‍) ഈ ഭാഗം), എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (മുളന്തര പളളി പരിസരപ്രദേശത്തെ പയ്യപ്പാട്ടുമൂല, സതീഷ് പണിക്കരുടെ വീടിന് സമീപത്തെ മൂല, മുളളന്തര പളളിമൂല (അങ്കണവാടിയ്ക്കു പുറകുവശം എന്നീ വഴികള്‍), മതിലകം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കൂളിമുട്ടം ഏരിയ).

രോഗവ്യാപന സാധ്യത കുറഞ്ഞതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 48 (ഒളരി സെന്ററില്‍ നിന്നും മദര്‍ ആശുപത്രിവരെയുളള പ്രദേശത്തെ വടക്കുഭാഗത്തുളള കടകള്‍ ഒഴിവാക്കുന്നു), 50, കൊടുങ്ങല്ലൂര്‍ നഗരസഭ ഡിവിഷന്‍ 20, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 17, 18, 19, കുന്നംകുളം നഗരസഭ ഡിവിഷന്‍ 3, 16, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2.

Recommended Video

cmsvideo
    ചൈനയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്‌ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+