തൃശൂരില്‍ 19 പേര്‍ക്ക് കൊവിഡ്; 20 പേര്‍ക്ക് രോഗമുക്തി, ജില്ലയിലെ മൊത്തം രോഗികള്‍ 622
തൃശൂര്‍: ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര് രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ആകെ രോഗം സ്ഥിരീകരിച്ച 19 പേരില്‍ 10 പേര് സെന്റിനല്‍ സര്വ്വെലന്സിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിള്‍ പരിശോധിച്ചതില്‍ നിന്നുള്ളതാണ്.
ജൂലൈ 4 ന് ഖത്തറില്‍ നിന്ന് വന്ന വേലൂര്‍ സ്വദേശി(52 പുരുഷന്), ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 പുരുഷന്), ജൂലൈ 3 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 സ്ത്രീ), (4 പെണ്‍കുട്ടി), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(25, പുരുഷന്), ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(43, പുരുഷന്),ബാംഗ്ളൂരില്‍ നിന്ന് വന്ന മാടവന സ്വദേശി(41 , പുരുഷന്), ജൂണ്‍ 28ന് മസ്ക്കറ്റില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി(24 , പുരുഷന്) എ്ന്നിവര്ക്കും രോഗം സ്ഥിരീകരിച്ചു.
സച്ചിന് പൈലറ്റ് കട്ടായം പറഞ്ഞു; ബിജെപിയില്‍ ചേരും, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി, രാജസ്ഥാന് ഭരണം...
കൂടാതെ, ജൂണ്‍ 26ന് ബീഹാറില്‍ നിന്ന് ഇരിങ്ങാലക്കുട കെഎസ്ഇ എന്ന സ്ഥാപനത്തില്‍ വന്ന് ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ2 പേര് (23, പുരുഷന്),(25, പുരുഷന്), ഇരിങ്ങാലക്കുട കെഎസ്ഇ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേര്(59, പുരുഷന്), (55, പുരുഷന്) , മുംബെയില്‍ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32, പുരുഷന്), ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 , ആണ്‍കുട്ടി), ജൂണ്‍ 30 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന ഒരേ ബസ്സില്‍ യാത്ര ചെയ്ത കരുമത്ര സ്വദേശിയായ(42, പുരുഷന്), നായ്ക്കുളം സ്വദേശി(27, പുരുഷന്), മേത്തല സ്വദേശി(19, പുരുഷന്), ജൂലൈ 8 ന് ഹൈദരാബാദില്‍ നിന്ന് വന്ന കാര സ്വദേശി(24, പുരുഷന്) എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14238 പേരില്‍ 14000 പേര് വീടുകളിലും 238 പേര് ആശുപത്രികളിലുമായാണ് കഴിയുന്നത്.