തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീന്‍ ലംഘിച്ച് ബസില്‍ യാത്ര... ജനക്കൂട്ടം തടഞ്ഞു, രണ്ട് യാത്രക്കാരുടെ കൈയ്യില്‍ മുദ്ര!!

Google Oneindia Malayalam News

ചാലക്കുടി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി വോള്‍വോ ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞു. ഈ ബസ്സില്‍ നിന്ന് കൊറോണ രോഗലക്ഷണങ്ങളുള്ള രണ്ട് യാത്രക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബസ് തടഞ്ഞത്. ഇവര്‍ ഷാര്‍ജയില്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചവരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരുവരുടെയും കൈയ്യില്‍ ഹോം ക്വാറന്റീന്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ നിന്ന് ഇന്നലെ ബംഗളൂരുവില്‍ എത്തിയവരാണിവര്‍. നെടുമ്പാശ്ശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്‌സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെഎസ്ആര്‍ടിസിയില്‍ കയറുകയായിരുന്നു.

1

ഇവരുടെ കൈയ്യില്‍ ഹോം ക്വാറന്റീന്‍ മുദ്ര കണ്ട ബസ് കണ്ടക്ടറാണ് ഡിഎംഒയെ വിവരമറിയിക്കുന്നത്. പിന്നീട് പോലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു. ഒരാള്‍ തൃപയാര്‍ വടക്കുംമുറി സ്വദേശിയാണ്. രണ്ടാമത്തെയാല്‍ മണ്ണുത്തി ചെന്നായ് പാറ സ്വദേശിയാണ്. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ബസ് ശുചീകരിച്ച ശേഷം വിടും. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും അതീവ ജാഗ്രതയിലാണ്. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ നാളെ സംസ്ഥാനത്ത് നടപ്പാക്കും. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും.

ഇതിനിടെ കൊച്ചി തുറമുഖത്ത് ഇന്നലെയെത്തിയ നാല് കപ്പലുകളിലെയും ജീവനക്കാരെയും യാത്രക്കാരെയും പരിശോധിച്ചു. ഇവര്‍ക്ക് ആര്‍ക്കും രോഗലക്ഷണങ്ങളില്ല. 198 ജീവനക്കാരെയും 514 യാത്രക്കാരെയുമാണ് പരിശോധിച്ചത്. അതേസമയം എറണാകുളം ജില്ലയില്‍ നിന്നയച്ച 26 സാമ്പിളുകളുടെ ഫലം നെഗറ്റീവായതും ആശ്വാസകരമാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുമെന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളും അറിയിച്ചിട്ടുണ്ട്. അതേസമയം രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടന്‍ പൗരന്‍മാരെ തിരികെ അയക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂര്‍ണമായും തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഒമ്പത് പേര്‍ക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. അതേസമയം പത്തംതിട്ടയില്‍ മൂന്ന് പേരെ കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളൊന്നും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

ഇതിനിടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ പ്രവാസിക്കെതിരെ പാലോട് പോലീസ് കേസെടുത്തു. 11ന് വിദേശത്ത് വന്ന ഇയാളോട് 25 വരെ വീട്ടില്‍ കഴിയാനായിരുന്നു നിര്‍ദേശം. അതേസമയം മൂന്നാറില്‍ വിവധി ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 14 വിദേശികളുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. ഇവര്‍ക്ക് തിരികെ പോകാനും അവസരം ഒരുക്കും. തൃശൂരില്‍ രണ്ട് പേര്‍ക്കെതിരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് കേസെടുത്തിട്ടുണ്ട്. മണ്ണുത്തിയിലും പഴയന്നൂരിലുമാണ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്.

Thrissur
English summary
2 passengers with covid symptoms police block bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X