തൃശൂരില്‍ 22 പേര്‍ക്ക് കൊറോണ; 6 പേര്‍ക്ക് ഭേദമായി, സമ്പര്‍ക്കത്തിലൂടെയും രോഗം
തൃശൂര്‍: ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആറ് പേര് രോഗമുക്തരായി. രോഗികളില്‍ 14 പേര് വിദേശത്ത് നിന്ന് എത്തിയവരും ഏഴ് പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ, ചാലക്കുടിയില്‍ വൈദ്യുതി സംബന്ധമായ ജോലിക്കായി ജൂണ്‍ 15ന് പശ്ചിമബംഗാളില്‍നിന്ന് കരാറുകാര്‍ വഴി വന്ന യുവാക്കള്‍, ജൂണ്‍ 22ന് ബംഗളൂരുവില്‍നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ജൂണ്‍ 17ന് കോയമ്പത്തൂരില്‍നിന്നെത്തിയ കയ്പമംഗലം സ്വദേശി, ജൂണ്‍ 17ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശികള്‍, കോയമ്പത്തൂരില്‍ നിന്ന് വന്ന ചേലക്കോട് സ്വദേശി, യുഎഇയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ജൂണ്‍ 11ന് കുവൈത്തില്‍ നിന്ന് വന്ന കുറുവിലശ്ശേരി സ്വദേശി, പാളയംപറമ്പ് സ്വദേശി, ജൂണ്‍ 16ന് ഈജിപ്തില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി, ജൂണ്‍ 12ന് കുവൈത്തില്‍ നിന്ന് വന്ന നെന്മണിക്കര സ്വദേശി, ജൂണ്‍ 12ന് കുവൈത്തില്‍ നിന്ന് വന്ന വലപ്പാട് സ്വദേശി, ജൂണ്‍ 23ന് കുവൈത്തില്‍ നിന്ന് വന്ന മുരിയാട് സ്വദേശി, ജൂണ്‍ 12ന് ദുബൈയില്‍ നിന്ന് വന്ന താണിശ്ശേരി സ്വദേശി, ജൂണ്‍ 24ന് കുവൈത്തില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി, ജൂണ്‍ 19ന് മസ്ക്കത്തില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി, ജൂണ്‍ 14ന് ഖസാക്കിസ്ഥാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ജൂണ്‍ 18ന് കുവൈത്തില്‍ നിന്ന് വന്ന പൂപ്പത്തി സ്വദേശി, ജൂണ്‍ ഒന്നിന് ബഹ്റൈനില്‍ നിന്ന് വന്ന ആര്‍ത്താറ്റ് സ്വദേശിയായ ആറ് വയസ്സുള്ള ആണ്‍കുട്ടി, ജൂണ്‍ 19ന് ഖത്തറില്‍ നിന്ന് വന്ന പറവട്ടാനി സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...
പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ടു പേര് ചാലക്കുടിയില്‍ വൈദ്യുതി സംബന്ധമായ ജോലിക്കായി എല്‍ ആന്‍ഡ് ടി കൊണ്ടുവന്ന 35 പേരില്‍ ഉള്‍പ്പെടുന്നതാണ്. നിലവില്‍ 142 പേരാണ് രോഗബാധിതരായി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17857 പേരില്‍ 17700 പേര് വീടുകളിലും 157 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്.