• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ 14 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊറോണ; രോഗം 25 പേര്‍ക്ക്, 7 മാസം പ്രായമായ കുഞ്ഞിനും

  • By Desk

തൃശൂര്‍: ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൊത്തം ആളുകളുടെ എണ്ണം 202 ആണ്. ഏഴ് മാസം പ്രായമായ കുഞ്ഞും ഇതില്‍പ്പെടും. ഏഴ് പേര്‍ രോഗമുക്തരായി. 14 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗബാധയുണ്ടായി.

മെയ് 31 ന് മുംബെയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശികളായ 6 വയസ്സുകാരി, 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസ്സുള്ള യുവതി, ജൂണ്‍ 2 ന് കുവൈറ്റില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയില്‍ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂണ്‍ 1 ന് ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (30), മുംബെയില്‍ നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂണ്‍ 04 ന് മുംബെയില്‍ നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), പശ്ചിമ ബംഗാളില്‍ നിന്നും വന്ന പൂങ്കുന്നം സ്വദേശി (24), ജൂണ്‍ 02 ന് മധ്യപ്രദേശില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), ജൂണ്‍ 02 ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56), കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), തൃശൂര്‍ സ്വദേശി (26), കുട്ടനെല്ലൂര്‍ സ്വദേശി (30), കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂര്‍ സ്വദേശി (54), ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി (37), ആരോഗ്യ പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി (51), ആശാ പ്രവര്‍ത്തകയായ ചാവക്കാട് സ്വദേശിനി (51), ആരോഗ്യ പ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശിനി (34), ആരോഗ്യ പ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി (30), ക്വാറന്റയിനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33), എന്നിവരുള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12834 പേരും ആശുപത്രികളില്‍ 169 പേരും ഉള്‍പ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

പാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചു

Thrissur

English summary
25 people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X