തൃശൂരില്‍ 6 ജവാന്‍മാര്‍ക്ക് കൂടി കോവിഡ്; ഒരു വയസുകാരന്‍ ഉള്‍പ്പെടെ മൊത്തം 25 പേര്‍ക്ക് രോഗം

തൃശൂര്‍: ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. 6 ബിഎസ്എഫ് ജവാന്‍മാര്‍ക്കും അവരില്‍ നിന്ന് സമ്പര്‍ക്കം വഴി 3 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ 17 ന് ലക്ഷദ്വീപില്‍ നിന്നും വലക്കാവ് എത്തിയ ബിഎസ്എഫ് ജവാന്‍ (56, പുരുഷന്‍), വലക്കാവ് ബിഎസ്എഫ് അംഗങ്ങളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍, വലക്കാവ് ബിഎസ്എഫ് അംഗത്തില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച (27, പുരുഷന്‍), ജൂണ്‍ 21 ന് തിരുവനന്തപുരത്ത് നിന്ന് വലക്കാവില്‍ വന്ന ബിഎസ്എഫ് ജവാന്‍ (44, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്നും വലക്കാവില്‍ വന്ന ബിഎസ്എഫ് ജവാന്‍ (55, പുരുഷന്‍), ജൂണ്‍ 6 ന് മധ്യപ്രദേശില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍ (56, പുരുഷന്‍), ജൂണ്‍ 17 ന് കാണ്‍പൂരില്‍ നിന്നും കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍ - (45, പുരുഷന്‍), ജൂണ്‍ 18 ന് പത്തനംതിട്ടയില്‍ നിന്നും കൈനൂരില്‍ എത്തിയ ബിഎസ്എഫ് ജവാന്‍ (56, പുരുഷന്‍) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

C

കൂടാതെ, ജൂണ്‍ 29 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന കുമരനെല്ലൂര്‍ സ്വദേശി (29, പുരുഷന്‍), ജൂണ്‍ 29 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കല്ലൂര്‍ സ്വദേശി (38, പുരുഷന്‍), ജൂണ്‍ 28 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന മേത്തല സ്വദേശിയായ 1 വയസ്സുള്ള ആണ്‍കുട്ടി, ജൂണ്‍ 24 ന് ദുബായില്‍ നിന്ന് വന്ന കൂളിമുട്ടം സ്വദേശി (26, സ്ത്രീ),ജൂണ്‍ 29 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന വേലൂര്‍ സ്വദേശി (29, പുരുഷന്‍),ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന വാടാനപ്പിള്ളി സ്വദേശി (26, പുരുഷന്‍), ഡല്‍ഹിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (68, സ്ത്രീ), ജൂണ്‍ 12 ന് ചെന്നൈയില്‍ നിന്ന് വന്ന പഴുവില്‍ സ്വദേശി (35, പുരുഷന്‍), ജൂണ്‍ 30 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന എറിയാട് സ്വദേശി (46, പുരുഷന്‍) എന്നിവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

ജൂണ്‍ 30 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (53, പുരുഷന്‍), ജൂണ്‍ 27 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(27, പുരുഷന്‍), ജൂണ്‍ 29 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (60, പുരുഷന്‍), ജൂണ്‍ 05 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന അഴിക്കോട് സ്വദേശി (28, സ്ത്രീ),ജൂണ്‍ 19 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (24, സ്ത്രീ), ജൂണ്‍ 22 ന് ദുബായില്‍ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (26, സ്ത്രീ), ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (58, പുരുഷന്‍) എന്നിവരടക്കം 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 530 ആയി. രോഗം സ്ഥീരികരിച്ച 205 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 8 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17165 പേരില്‍ 16948 പേര്‍ വീടുകളിലും 217 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q