ജയിലറ അല്ല ഇത് കലവറ; വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ നിര്‍മിച്ചത് ഒരുലക്ഷം മാസ്കുകള്‍
തൃശൂര്‍: കൊറോണയെ പ്രതിരോധിക്കാന്‍ തടവുകാരുടെ സഹായം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തുന്നിയത് ഒരു ലക്ഷം മാസ്കുകള്‍. 56 ദിവസം കൊണ്ടാണ് ഇത്രയും മാസ്കുകള്‍ ജയിലില്‍ നിര്‍മിച്ചത്. മാത്രമല്ല 2000 ലിറ്റര്‍ സാനിറ്റൈസറും നിര്‍മിച്ചു. ഇതിന് എക്സൈസ് ഉദ്യോഗസ്ഥര്‍ സഹായിക്കുകയും ചെയ്തു. മാര്‍ച്ച് പകുതിയോടെയാണ് വിയ്യൂര്‍ ജയിലില്‍ മാസ്ക് നിര്‍മാണം തുടങ്ങിയത്. കൊറോണ രോഗം വ്യാപിക്കുകയും മാസ്കുകള്‍ കിട്ടാ കനിയാകുകയും ചെയ്തതോടെ ജയിലില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2500ലേറെ മാസ്കുകളാണ് ദിവസവും ഇപ്പോള്‍ ജയിലില്‍ നിര്‍മിക്കുന്നത്. ജയിലിലെ കൗണ്ടര്‍ വഴി മാസ്ക് പൊതുജനങ്ങളിലെത്തുന്നു. 15 രൂപയാണ് ഒന്നിന് വില. 100 മില്ലീ ലിറ്റര്‍ സാനിറ്റൈസറിന് 50 രൂപയും ഈടാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും വിയ്യൂരില്‍ നിന്ന് മാസ്ക് വിതരണം ചെയ്തിട്ടുണ്ട്.
ജയിലറകള്‍ വരുമാന മാര്‍ഗമാക്കുന്ന പദ്ധതി കേരളത്തില്‍ കുറച്ചു കാലമായി വന്‍ വിജയകരമായി മുന്നോട്ട് പോകുകയാണ്. നേരത്തെ വിയ്യൂര്‍ ജയിലില്‍ ബിരിയാണി തയ്യാറാക്കി വിറ്റത് ഏറെ ജനപ്രീതിയാര്‍ജിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു വില്‍പ്പന. ബിരിയാണി, കോഴി പോരിച്ചത്, കോഴിക്കറി, അച്ചാര്‍, സാലഡ്, ചപ്പാത്തി, കുപ്പിവെള്ളം എന്നിവയടക്കം 127 രൂപയ്ക്കാണ് വിറ്റിരുന്നത്. ഡിജിപി ഋഷിരാജ് സിങിന്റെ പ്രത്യേക താല്‍പ്പര്യത്തോടെയായിരുന്നു ഓണ്‍ലൈന്‍ വില്‍പ്പന പദ്ധതി തുടക്കം കുറിച്ചത്. ചപ്പാത്തി കൗണ്ടര്‍ നേരത്തെ ജയിലില്‍ സജീവമായിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications