തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയിലറ അല്ല ഇത് കലവറ; വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ നിര്‍മിച്ചത് ഒരുലക്ഷം മാസ്‌കുകള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊറോണയെ പ്രതിരോധിക്കാന്‍ തടവുകാരുടെ സഹായം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തുന്നിയത് ഒരു ലക്ഷം മാസ്‌കുകള്‍. 56 ദിവസം കൊണ്ടാണ് ഇത്രയും മാസ്‌കുകള്‍ ജയിലില്‍ നിര്‍മിച്ചത്. മാത്രമല്ല 2000 ലിറ്റര്‍ സാനിറ്റൈസറും നിര്‍മിച്ചു. ഇതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഹായിക്കുകയും ചെയ്തു. മാര്‍ച്ച് പകുതിയോടെയാണ് വിയ്യൂര്‍ ജയിലില്‍ മാസ്‌ക് നിര്‍മാണം തുടങ്ങിയത്. കൊറോണ രോഗം വ്യാപിക്കുകയും മാസ്‌കുകള്‍ കിട്ടാ കനിയാകുകയും ചെയ്തതോടെ ജയിലില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

17

2500ലേറെ മാസ്‌കുകളാണ് ദിവസവും ഇപ്പോള്‍ ജയിലില്‍ നിര്‍മിക്കുന്നത്. ജയിലിലെ കൗണ്ടര്‍ വഴി മാസ്‌ക് പൊതുജനങ്ങളിലെത്തുന്നു. 15 രൂപയാണ് ഒന്നിന് വില. 100 മില്ലീ ലിറ്റര്‍ സാനിറ്റൈസറിന് 50 രൂപയും ഈടാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും വിയ്യൂരില്‍ നിന്ന് മാസ്‌ക് വിതരണം ചെയ്തിട്ടുണ്ട്.

ജയിലറകള്‍ വരുമാന മാര്‍ഗമാക്കുന്ന പദ്ധതി കേരളത്തില്‍ കുറച്ചു കാലമായി വന്‍ വിജയകരമായി മുന്നോട്ട് പോകുകയാണ്. നേരത്തെ വിയ്യൂര്‍ ജയിലില്‍ ബിരിയാണി തയ്യാറാക്കി വിറ്റത് ഏറെ ജനപ്രീതിയാര്‍ജിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു വില്‍പ്പന. ബിരിയാണി, കോഴി പോരിച്ചത്, കോഴിക്കറി, അച്ചാര്‍, സാലഡ്, ചപ്പാത്തി, കുപ്പിവെള്ളം എന്നിവയടക്കം 127 രൂപയ്ക്കാണ് വിറ്റിരുന്നത്. ഡിജിപി ഋഷിരാജ് സിങിന്റെ പ്രത്യേക താല്‍പ്പര്യത്തോടെയായിരുന്നു ഓണ്‍ലൈന്‍ വില്‍പ്പന പദ്ധതി തുടക്കം കുറിച്ചത്. ചപ്പാത്തി കൗണ്ടര്‍ നേരത്തെ ജയിലില്‍ സജീവമായിരുന്നു.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണംവന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

Thrissur
English summary
2500 Mask Distributes per day from Viyyur Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X