Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 27 പേര്‍ക്ക് കൊവിഡ് രോഗം; ആരോഗ്യ പ്രവര്‍ത്തകരടക്കം 7 പേര്‍ക്ക് സമ്പര്‍ക്കം വഴി

തൃശൂര്‍: ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ചെന്നൈയില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികള്‍ (59, സ്ത്രീ, 28, പുരുഷന്‍), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (28, സ്ത്രീ), അന്നമനട സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (34, സത്രീ), സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഊരകം സ്വദേശി (60, സ്ത്രീ), നേരത്തെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്റെ അമ്മയായ വലക്കാവ് സ്വദേശി (52, സ്ത്രീ), കുന്നംകുളം സ്വദേശി (50, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Corona

ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (26, സ്ത്രീ), ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (4 വയസ്സുള്ള ആണ്‍കുട്ടി), ജൂലൈ 01 ന് മുംബെയില്‍ നിന്ന് വന്ന 3 കാറളം സ്വദേശികള്‍ (50, പുരുഷന്‍, 42, സ്ത്രീ, 17 വയസ്സുള്ള ആണ്‍കുട്ടി), ഡല്‍ഹിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (31, പുരുഷന്‍), വിദേശത്തു നിന്ന് വന്ന കുന്ദംകുളം സ്വദേശി (38, പുരുഷന്‍), ജൂണ്‍ 27 ന് മുംബെയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷന്‍), ജൂലൈ 04 ന് ചെന്നൈയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (46, സ്ത്രീ), ജൂലൈ 03 ന് ഹൈദരാബാദില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷന്‍), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (54, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Recommended Video

cmsvideo
    പിണറായിയും ശൈലജ ടീച്ചറും സമ്പര്‍ക്ക പട്ടികയില്‍ | Oneindia Malayalam

    കൂടാതെ, ജൂണ്‍ 29 ന് ഖത്തറില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (38, പുരുഷന്‍), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (34, പുരുഷന്‍), ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(29, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന 37 വയസ്സുകാരന്‍, വിദേശത്തു നിന്ന് വന്ന പെരിമ്പിലാവ് സ്വദേശി (46, പുരുഷന്‍), ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്ന് വന്ന എറിയാട് സ്വദേശി (36, പുരുഷന്‍), ജൂലൈ 08 ന് മാംഗ്ളൂരില്‍ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (48, പുരുഷന്‍), വിദേശത്തു നിന്ന വന്ന മാടവന സ്വദേശി (30, പുരുഷന്‍), എന്നിവരടക്കം 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16448 പേരില്‍ 16229 പേര്‍ വീടുകളിലും 219 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+