തൃശൂരില്‍ ജവാന്മാരടക്കം 29 പേര്‍ക്ക് കൂടി കൊറോണ; 17 പേര് രോഗമുക്തര്‍
തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര് രോഗമുക്തരായി. കുന്നംകുളം സ്വദേശികളായ മൂന്ന്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. (44, സ്ത്രീ), (18, സ്ത്രീ), (13, ആണ്‍കുട്ടി) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂലൈ 1 ന് ദുബായില്‍ നിന്ന് വന്ന കീഴൂര്‍ സ്വദേശി(21, സ്ത്രീ), കൊറ്റനെല്ലൂര്‍ സ്വദേശികളായ (23, പുരുഷന്),(24,പുരുഷന്), (25, പുരുഷന്), വെങ്ങാലൂര്‍ സ്വദേശി(24, പുരുഷന്), ജൂലൈ 3 കിര്‍ഗിസ്ഥാനില്‍ നിന്ന് വന്ന ഊരകം സ്വദേശി (20, പുരുഷന്), ജൂലൈ 4ന് റിയാദില്‍ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആണ്‍കുഞ്ഞ്), ജൂലൈ 7ന് ചെന്നൈയില്‍ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58, പുരുഷന്), എടത്തിരിഞ്ഞി സ്വദേശി(29, പുരുഷന്), ജൂണ്‍ 26 ന് ജാര്‍ഖണ്ഡില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന് (37, പുരുഷന്) ജൂലൈ 2 ന് പഞ്ചാബില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി (36, പുരുഷന്), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന ആറാട്ടുപുഴ സ്വദേശി (36, പുരുഷന്), പാലിശ്ശേരി സ്വദേശി (33, പുരുഷന്), ദേശമംഗലം സ്വദേശി(40, പുരുഷന്), എടത്തിരിഞ്ഞി സ്വദേശി(31, പുരുഷന്) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൂടാതെ, ജൂണ്‍ 29 ന് ദുബായില്‍ നിന്ന് വന്ന ചേലക്കര സ്വദേശി(23, പുരുഷന്), ജൂണ്‍ 20ന് അജ്മനില് നിന്ന് വന്ന അകലാട് സ്വദേശി (47, പുരുഷന്), ഷാര്‍ജയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (59, പുരുഷന്), ജൂണ്‍ 30 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ (51, പുരുഷന്), (23, സ്ത്രീ), ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് വന്ന പെരുമ്പിലാവ് സ്വദേശി (49, പുരുഷന്), ജൂണ്‍ 23 ന് എയര്‍ പോര്‍ട്ട് ഡ്യൂട്ടിയിലായിരുന്ന കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന് (41, പുരുഷന്), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചിയ്യാരം സ്വദേശി (42, പുരുഷന്), ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (54, പുരുഷന്), ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന ഊരകം സ്വദേശി(27, പുരുഷന്), ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി (47, പുരുഷന്) എന്നിവരടക്കം ജില്ലയില്‍ ആകെ29 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 603 ആയി.