രണ്ടാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ വീണുമരിച്ചു
തൃശൂര്‍: കളിക്കുന്നതിനിടെ കാല്‍ കഴുകാന്‍ കുളത്തില്‍ ഇറങ്ങിയ ഏഴു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. ചാഴൂര്‍ തെക്കെ ആലിനു സമീപം വാഴപ്പിള്ളിപ്പറമ്പില്‍ കബീറിന്റെ മകന്‍ സനിഷാദ് ആണ് മരിച്ചത്. ചാഴൂര്‍ എ.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം.
സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ആരോപണവിധേയരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം
സ്‌കൂള്‍വിട്ടുവന്നു കൂട്ടുകാരോടൊപ്പം അടുത്ത വീട്ടിലെ മുറ്റത്തു കളിക്കുന്നതിനിടെ സമീപത്തുള്ള കുളത്തില്‍ കാല്‍ കഴുകുന്നതിനായി കുളക്കരയില്‍ ഘടിപ്പിച്ചിട്ടുള്ള ഇരുമ്പ് ഗോവണിയിലൂടെ ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുളത്തിലേക്കു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും തൃപ്രയാറില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും ചേര്‍ന്ന് തെരച്ചില്‍ നടത്തി.

പിന്നീട് തൃശൂരില്‍നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി ഏഴരയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അന്തിക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. ഉമൈബയാണ് സനിഷാദിന്റെ ഉമ്മ. സഹോദരന്‍ മുഹമ്മദ് സാഹില്‍.












Click it and Unblock the Notifications