തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ; മൊത്തം 32 പേര്‍ക്ക് രോഗം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി ജീവനക്കാര്‍, അരിമ്പൂരില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍, രോഗം സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായ പുരുഷന്‍ (48), ഉസ്ബക്കിസ്ഥാനില്‍ നിന്ന് വന്ന ഭര്‍ത്താവില്‍ നിന്ന് രോഗപ്പകര്‍ച്ചയുണ്ടായ കൊറ്റമംഗലം സ്വദേശി (27, സ്ത്രീ), കുന്നംകുളത്ത് കോവിഡ് രോഗിയുമായുളള സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച സ്ത്രീ (29) എയര്‍ പോര്‍ട്ടില്‍ നിന്ന് ക്വാറന്റയിനില്‍ പോകുന്ന ആളുകള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ജീവനക്കാരനുമായുളള സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച കൊരട്ടി സ്വദേശി (48, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

C

റിയാദില്‍ നിന്ന് ജൂലൈ 10 ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശി (42, പുരുഷന്‍), മസ്‌ക്കറ്റില്‍ നിന്ന് ജൂലൈ 11 ന് തിരിച്ചെത്തിയ അവണൂര്‍ സ്വദേശി (32, പുരുഷന്‍), ജൂലൈ 15 ന് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയ വളളത്തോള്‍നഗര്‍ സ്വദേശി (25, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (43, പുരുഷന്‍), ജൂണ്‍ 18 ന് രാജസ്ഥാനില്‍ നിന്ന് കൈനൂരില്‍ വന്ന 3 ബിഎസ്എഫ് ജവാന്‍മാര്‍ (40, പുരുഷന്‍), (37, പുരുഷന്‍), (50, പുരുഷന്‍), ജൂലൈ 4 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി (35, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൂടാതെ, ജൂലൈ 6 ന് ഖത്തറില്‍ നിന്ന് വന്ന വില്‍വട്ടം സ്വദേശി (30, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കല്ലൂര്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 28 ന് അബുദാബിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (47, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (40, പുരുഷന്‍), ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി (26, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (28, പുരുഷന്‍), ജൂലൈ 2 ന് ഷാര്‍ജയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (54, പുരുഷന്‍), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (29, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ലസച്ചിന്‍ പൈലറ്റിനും സംഘത്തിനും ഉഗ്രന്‍ പണി കൊടുത്ത് ബിജെപി; റിസോര്‍ട്ടില്‍ നിന്നിറങ്ങാനാകില്ല

ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ജൂണ്‍ 24 ന് ഖത്തറില്‍ നിന്ന് വന്ന താന്ന്യം സ്വദേശി (25, പുരുഷന്‍), ജൂണ്‍ 28 ന് റാസല്‍ഖൈമയില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (25, പുരുഷന്‍) എന്നിവരും രോഗബാധിതരായി. ഇരിങ്ങാലക്കുട കെഎസ്ഇ ജീവനക്കാരനായ കോട്ടയം സ്വദേശി ആന്റീജന്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു. ഗുരുവായൂര്‍ ആനക്കോട്ടയ്ക്ക് സമീപം കൈതകാട്ടില്‍ വീട്ടില്‍ അനീഷിന്റെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയില്‍ എയര്‍കാര്‍ഗോ ജീവനക്കാരാനായിരുന്ന അനീഷ് കഴിഞ്ഞ 24 നാണ് നാട്ടില്‍ എത്തിയത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 710 ആയി. 437 പേര്‍ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച 259 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

Thrissur
English summary
32 people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X