തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്; 362 പേർ രോഗമുക്തരായി
തൃശ്ശൂർ:തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,345 ആണ്. 92,877 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 334 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 38 പുരുഷൻമാരും 25 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 11 ആൺകുട്ടികളും 06 പെൺകുട്ടികളുമുണ്ട്.
390 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 86 പേർ ആശുപത്രിയിലും 304 പേർ വീടുകളിലുമാണ്.7038 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4281 പേർക്ക് ആന്റിജൻ പരിശോധനയും, 1917 പേർക്ക് ആർടി-പിസിആർ പരിശോധനയും, 840 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 9,61,609 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

409 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,42,383 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 14 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.












Click it and Unblock the Notifications