തൃശ്ശൂർ ജില്ലയിൽ 354 പേർക്ക് കൂടി കോവിഡ്; 339 പേർ രോഗമുക്തി
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,173 ആണ്. 94,870 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 348 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 33 പുരുഷൻമാരും 24 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടിയും 11 പെൺകുട്ടിയുമുണ്ട്.

109 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 59 പേർ ആശുപത്രിയിലും 50 പേർ വീടുകളിലുമാണ്.6361 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4029 പേർക്ക് ആന്റിജൻ പരിശോധനയും, 1707 പേർക്ക് ആർടി-പിസിആർ പരിശോധനയും, 625 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 9,96,462 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
722 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,48,264 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 16 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.












Click it and Unblock the Notifications