Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂര്‍ ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്;373 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 375 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 373 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4384 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 102 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92,411 ആണ്. 87,405 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

corona virus

544 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 110 പേര്‍ ആശുപത്രിയിലും 434 പേര്‍ വീടുകളിലുമാണ്.7504 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.

ഇതില്‍ 4909 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2405 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 190 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 8,73,342 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.476 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,37,280 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 13 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+