തൃശൂരില്‍ 4 ജവാന്മാര്ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് രോഗം
തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 20 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേര് കൂടി നെഗറ്റീവായി. ഇതോടെ ജില്ലയില്‍ നിലവിലെ പോസിറ്റീവ് കേസുകള്‍ 189 ആയി. ജില്ലയില്‍ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 463 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് കൈനൂര്‍ ബിഎസ്എഫ് ക്യാമ്പിലെ ജവാന്മാരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃശൂര്‍ സ്വദേശികളായ 9 പേര് മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 18,472 പേരില്‍ 18,259 പേര് വീടുകളിലും 213 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. 1139 പേരെ ശനിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നും ഒഴിവാക്കി.
ബിഎസ്എഫ് ക്യാമ്പിലെ നാല് ജവാന്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് ജവാന്മാരുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്ൈറന് വേണ്ടി 50 മുറികള്‍ ജില്ലാ ഭരണകൂടം ലഭ്യമാക്കും. രണ്ട് പേര്‍ക്ക് നില്ക്കാന് കഴിയുന്ന മുറികളാണ് ലഭ്യമാക്കുക. ഇതിലൂടെ 100 പേരെ ക്വാറന്ൈറന് ചെയ്യാന്‍ കഴിയും. കൂടാതെ, 30 പേരെ ക്യാമ്പിലെ സൗകര്യം ഉപയോഗിച്ച് ക്വാറന്ൈറന് ചെയ്യും. 200ഓളം ജവാന്മാര് ക്യാമ്പിലുണ്ട്. സമ്പര്‍ക്കമില്ലാത്തവരെ അവധി നല്കി വീടുകളിലേക്ക് അയക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കും.
ഇക്കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു സംഘം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും തുടര്‍നടപടികള്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications