തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 4 ജവാന്മാര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് രോഗം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 20 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേര്‍ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയില്‍ നിലവിലെ പോസിറ്റീവ് കേസുകള്‍ 189 ആയി. ജില്ലയില്‍ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 463 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കൈനൂര്‍ ബിഎസ്എഫ് ക്യാമ്പിലെ ജവാന്‍മാരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

C

തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 18,472 പേരില്‍ 18,259 പേര്‍ വീടുകളിലും 213 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1139 പേരെ ശനിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നും ഒഴിവാക്കി.

കിടിലന്‍ ചോദ്യവുമായി ശശി തരൂര്‍; ഇന്ദിര സന്ദര്‍ശിച്ചപ്പോള്‍ പാകിസ്താനെ രണ്ടാക്കി! മോദി, ഇനി എന്താണ്കിടിലന്‍ ചോദ്യവുമായി ശശി തരൂര്‍; ഇന്ദിര സന്ദര്‍ശിച്ചപ്പോള്‍ പാകിസ്താനെ രണ്ടാക്കി! മോദി, ഇനി എന്താണ്

ബിഎസ്എഫ് ക്യാമ്പിലെ നാല് ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് ജവാന്‍മാരുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്‍ൈറന് വേണ്ടി 50 മുറികള്‍ ജില്ലാ ഭരണകൂടം ലഭ്യമാക്കും. രണ്ട് പേര്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന മുറികളാണ് ലഭ്യമാക്കുക. ഇതിലൂടെ 100 പേരെ ക്വാറന്‍ൈറന്‍ ചെയ്യാന്‍ കഴിയും. കൂടാതെ, 30 പേരെ ക്യാമ്പിലെ സൗകര്യം ഉപയോഗിച്ച് ക്വാറന്‍ൈറന്‍ ചെയ്യും. 200ഓളം ജവാന്‍മാര്‍ ക്യാമ്പിലുണ്ട്. സമ്പര്‍ക്കമില്ലാത്തവരെ അവധി നല്‍കി വീടുകളിലേക്ക് അയക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കും.

യോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പംയോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പം

ഇക്കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു സംഘം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും തുടര്‍നടപടികള്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്

മോദി ലാഡാക്കിലെ ആശുപത്രിയില്‍ പോയത് ഫോട്ടോ എടുക്കാന്‍... മരുന്നില്ല, ഡോക്ടറില്ല, ഫോട്ടോഗ്രാഫറുണ്ട്മോദി ലാഡാക്കിലെ ആശുപത്രിയില്‍ പോയത് ഫോട്ടോ എടുക്കാന്‍... മരുന്നില്ല, ഡോക്ടറില്ല, ഫോട്ടോഗ്രാഫറുണ്ട്

മലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നുമലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നു

Thrissur
English summary
4 BSF Jawan confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X