തൃശൂരില്‍ അല്‍പ്പം ആശ്വാസം; ഇന്ന് രോഗം നാല് പേര്‍ക്ക്, ജാഗ്രത വിടാതെ ജില്ലാ ഭരണകൂടം
തൃശൂര്‍: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസമാണ്. എന്നാല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മാത്രമല്ല, 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അധികൃതരില്‍ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
ഖത്തറില്‍ നിന്ന് വന്ന പൂക്കോട് സ്വദേശിയായ യുവാവ്(37), ജൂണ്‍ ഒന്നിന് ബഹ്‌റിനില്‍ നിന്നു വന്ന യുവതി(42), ജൂണ്‍ നാലിന് രാജസ്ഥാനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(48), ജൂണ്‍ ഒന്നിന് റിയാദില്‍ നിന്ന് വന്ന ചേലക്കര സ്വദേശി(26) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19 രോഗം സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നുണ്ട്.

ജില്ലാകളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിലെ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്കു കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതി. ഇക്കാര്യം അതത് ഓഫീസ്‌മേധാവികള്‍ ക്രമീകരിക്കും. തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചുമാത്രമേ അകത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കൂ. ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും.
പൊതുജനങ്ങള്‍ ഓഫീസില്‍ നേരിട്ടു വരാതെ ഇ-മെയില്‍, വാട്ട്‌സ്ആപ്പ് (നമ്പര്‍ - 9400044644), ടെലിഫോണ്‍ (04872360130) എന്നീ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. സിവില്‍സ്റ്റേഷനില്‍ വരുന്ന പൊതുജനങ്ങള്‍ തിരിച്ചറിയല്‍രേഖ ഹാജരാക്കേണ്ടതാണ്. എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും. എല്ലാവര്‍ക്കുമായി തെര്‍മല്‍സ്‌ക്രീനിങ് സംവിധാനം താഴത്തെ നിലയിലെ പ്രവേശനകവാടത്തില്‍ ഏര്‍പ്പെടുത്തും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കു നല്കിയിട്ടുണ്ട്. സിവില്‍സ്റ്റേഷനില്‍ വരുന്ന സ്വകാര്യവാഹനങ്ങള്‍ പുറത്തേയ്ക്കുള്ള ഗേറ്റിനു സമീപമുള്ള പാര്‍ക്കിങ്സ്ഥലത്തു നിര്‍ത്തിയിടേണ്ടതാണ്.












Click it and Unblock the Notifications