Get Updates
Get notified of breaking news, exclusive insights, and must-see stories!

4 വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം: തൃശൂരില്‍ 66 കാരന് 20 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

തൃശൂര്‍: 2014 ല്‍ മണ്ണുത്തി പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടില്‍ ലൂയിസ് എന്നയാളെ തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി തടവുശിക്ഷ വിധിച്ചത്. 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിന്നും പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിന്നുമാണ് സ്‌പെഷ്യല്‍ ജഡ്ജ് ബിന്ദു സുധാകരന്‍ വിധിച്ചത്. പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനല്‍ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നല്‍കണവെന്ന് വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്.

kerala

2014 ല്‍ ആണ് കേസ്സിനാസ്പദമായ സംഭവം . വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വീട്ടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്സ്. മണ്ണുത്തി പോലിസ് ഇന്‍സ്‌പെക്ടര്‍ സൂരജ് റജിസ്റ്റര്‍ ചെയ്ത കേസ് സി.ഐ. ആയിരുന്ന ഉമേഷ് കുറ്റപത്രം സമര്‍പ്പിച്ചു.
തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതിയിലെ ഇതിനകം ശിക്ഷ വിധിച്ചതില്‍ ഏററവും നീണ്ട കാലയളവാണിത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍ ഹാജരായി. സി.പി.ഓ മാരായ രജിഷ് , ഗീത പി.ആര്‍ എന്നിവര്‍ സഹായികളായി.

മോഷണ ബൈക്കുമായി യുവാവ് പോലീസ് പിടിയിലായി.

കൊല്ലം: വര്‍ക്കല നിന്നും മോഷ്ടിച്ച ബൈക്കുമായി യുവാവ് പോലീസ് പിടിയിലായി. കൊല്ലം മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം കുന്നടികിഴക്കതില്‍ വീട്ടില്‍ അമ്പിളി മകന്‍ ആകാശ് (19) ആണ് ഈസ്റ്റ് പോലീസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രി വര്‍ക്കല പാലച്ചിറയിലുളള ഫ്‌ളാറ്റിന് സമീപം സൂക്ഷിച്ചിരുന്ന പള്‍സര്‍ ബൈക്ക് ആണ് ഇയാള്‍ മോഷ്ടിച്ചത്. ബൈക്കുമായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്ത് ബൈക്കിലിരിക്കുകയായിരുന്ന ഇയാള്‍ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

സംശയസ്പദമായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പള്‍സര്‍ ബൈക്കുമായി എത്തിയ യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളോട് ബൈക്കിനെ പറ്റി അന്വേഷിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്ക് അയിരൂരിലുള്ള പ്രവാസിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ബൈക്ക് ഉടമയോട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ വര്‍ക്കല പാലച്ചിറ താമസമാണെന്നും ബൈക്ക് മോഷണം പോയതാണെന്നും വര്‍ക്കല പോലീസില്‍ പരാതി നല്‍കിയതായും അറിയിച്ചു.

തുടര്‍ന്ന് ബൈക്ക് ഉപയോഗിക്കുന്നയാള്‍ ഈസ്റ്റ് സ്റ്റേഷനിലെത്തി ബൈക്ക് തിരച്ചറിഞ്ഞു. ബൈക്കിനൊപ്പം യുവാവിനേയും കോടതിയില്‍ ഹാജരാക്കി. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ രതീഷ് കുമാര്‍, കണ്‍ട്രോള്‍ റൂം എസ്.ഐ ജയലാല്‍, എ.എസ്.ഐ ഗുരുപ്രസാദ്, സി.പി.ഒ മാരായ സജീവ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ആക്ടീവാണോ? അറിയേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോഴോ, പ്രസ്തുത നമ്പര്‍ ഉപയോഗിക്കാതിരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും.
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്.

കൊല്ലം സ്വദേശിയായ ഒരു വ്യക്തി മൂന്നു വര്‍ഷം മുന്‍പ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതിരുന്നതോടെ മൊബൈല്‍ കമ്പനി ഇത് റദ്ദ് ചെയ്യുകയും നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരാള്‍ക്കാണ് ആ നമ്പര്‍ കമ്പനി നല്‍കിയത്. ആദ്യം ഉപയോഗിച്ചിരുന്നയാള്‍ മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പര്‍ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരന്‍ നുഴഞ്ഞുകയറിയത്.

ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിന്റെ സന്ദേശങ്ങള്‍ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകള്‍ നടത്തിയ ഇയാള്‍ക്ക് ഒ.ടി.പി നമ്പരും പണം പിന്‍വലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരില്‍തന്നെ വന്നിരുന്നത് തട്ടിപ്പിന്റെ വഴികള്‍ എളുപ്പമാക്കി. കൊല്ലം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമാവുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റുമ്പോഴോ, നമ്പര്‍ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

Recommended Video

cmsvideo
    തൃശ്ശൂരിൽ ബസ്സ് യാത്രക്കിടെ മോഷണം, കണ്ടത് CCTV മാത്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+