തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ ചികിത്സയിലുളളത് 1324 പേർ, ആകെ രോഗികൾ 4005, ഇന്ന് 189 പേർക്ക് കൂടി കൊവിഡ്

Google Oneindia Malayalam News

തൃശൂർ: തൃശൂർ ജില്ലയിൽ 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേർ രോഗം സ്ഥിരീകരിച്ചവരിൽ 171 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 23 പേരുടെ രോഗ ഉറവിടമറിയില്ല.

സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 43, ആർഎംഎസ് ക്ലസ്റ്റർ 5 , ദയ ക്ലസ്റ്റർ 3, അമല ക്ലസ്റ്റർ 5, ടസാര ക്ലസ്റ്റർ 7 , ജനത ക്ലസ്റ്റർ 1, അംബേദ്കർ കോളനി ക്ലസ്റ്റർ 1, പോലീസ് 1, ആരോഗ്യപ്രവർത്തകർ 2, മറ്റ് സമ്പർക്കം 87, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 9 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

covid

രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 100, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-52, ജനറൽ ആശുപത്രി തൃശൂർ-14, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-88, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-160, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-209, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-65, ചാവക്കാട് താലൂക്ക് ആശുപത്രി-14, ചാലക്കുടി താലൂക്ക് ആശുപത്രി -13, സി.എഫ്.എൽ.ടി.സി കൊരട്ടി-67, കുന്നംകുളം താലൂക്ക് ആശുപത്രി -15, ജി.എച്ച്. ഇരിങ്ങാലക്കുട-10
ഡി.എച്ച്. വടക്കാഞ്ചേരി-4, അമല ഹോസ്പിറ്റൽ തൃശൂർ-37, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-12, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-47, ഹോം ഐസോലേഷൻ-48. തൃശൂർ ജില്ലയിൽ 9044 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 187 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.

പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ: കുന്നംകുളം നഗരസഭ 27ആം ഡിവിഷൻ ( പാണ പറമ്പ് റോഡ്), വടക്കാഞ്ചേരി നഗരസഭ നാലാം ഡിവിഷൻ വേട്ടംകോട് കോളനി പ്രദേശം, ശ്രീനാരായണപുരം പഞ്ചായത്ത് നാലാം വാർഡ്, അന്തിക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, എറിയാട് പഞ്ചായത്ത് നാലാം വാർഡ്( മെഹന്ദി പ്ലാസ മുതൽ കിഴക്കോട്ട് വാർക്ക കമ്പനി വരെയും തിരുവള്ളൂർ ജംഗ്ഷൻ മുതൽ മുതൽ തെക്കോട്ട് സിദ്ധാർത്ഥന്റെ പലചരക്ക് കട ഉൾപ്പെടുന്ന പ്രദേശം), അവണൂർ പഞ്ചായത്ത് ഒന്നാം വാർഡ്( പതിനേഴാം നമ്പർ കെട്ടിടം മുതൽ പഴയ ബസ് സ്റ്റാൻഡിന്റെ 191ആം നമ്പർ കെട്ടിടം വരെയുള്ള പ്രദേശം), പാണഞ്ചേരി പഞ്ചായത്ത് 13ആം വാർഡ് (പീച്ചി കെ ഇ ആർ ഐ ക്വാർട്ടേഴ്‌സ്‌ തെക്കേ കുളം റോഡ് മുതൽ പീച്ചി ഡാം വരെയുള്ള പ്രധാന റോഡിന്റെ വലതുവശം).

കണ്ടെയ്ൻ മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ: വടക്കാഞ്ചേരി നഗരസഭ ഇരുപത്തിരണ്ടാം ഡിവിഷൻ, എരുമപ്പെട്ടി പഞ്ചായത്ത് 15, 16 വാർഡുകൾ, ആളൂർ പഞ്ചായത്ത് ഇരുപതാം വാർഡ്, മുള്ളൂർക്കര പഞ്ചായത്ത് 5 , 10 വാർഡുകൾ, പോർക്കളം പഞ്ചായത്ത് മൂന്നാം വാർഡ്, കടവല്ലൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡ്, കാറളം പഞ്ചായത്ത് പതിമൂന്നാം വാർഡ്, നെന്മണിക്കര പഞ്ചായത്ത് അഞ്ചാം വാർഡ്, കടങ്ങോട് പഞ്ചായത്ത് 4 ,18 വാർഡുകൾ, തെക്കുംകര പഞ്ചായത്ത് 13ആം വാർഡ്, മാടക്കത്തറ പഞ്ചായത്ത് നാലാം വാർഡ്, വലപ്പാട് പഞ്ചായത്ത് പതിനാറാം വാർഡ്, പാവറട്ടി പഞ്ചായത്ത് 5,6 വാർഡുകൾ, വാർഡ് 3 ആനേടത്ത് റോഡ് ഭാഗം ഒഴികെയുള്ള പ്രദേശം, നാലാം വാർഡ് വിളക്കാട്ടുപാടം റോഡ്, കല്പം തോട് പരിസരം ഒഴികെയുള്ള ഭാഗം, പതിനാലാം വാർഡ് ഹാപ്പി നഗർ മുതൽ കരുവാൻ പടി ഭാഗം വരെയും സെന്റ് ജോസഫ് റോഡിലെ പതിനാലാം വാർഡിലെ ഭാഗവും ഒഴികെയുള്ള പ്രദേശം.

Thrissur
English summary
4005 Total Covid Positive cases reported in Thrissur till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X