തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കുടുംബശ്രീ പ്രവര്‍ത്തകയിലൂടെ 19 പേര്‍ക്ക് കൊവിഡ് വ്യാപിച്ചു; ആശങ്ക ഇരട്ടിയായി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതില്‍ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേര്‍ രോഗമുക്തരായി. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് രോഗം ബാധിച്ചു.

C

കുന്നംകുളം സ്വദേശികളായ (38, സ്ത്രീ), (60, സ്ത്രീ), (48, പുരുഷന്‍), (53, പുരുഷന്‍), (48, പുരുഷന്‍), കീഴൂര്‍ സ്വദേശികളായ (39, സ്ത്രീ), (37, സ്ത്രീ), കാട്ടാകാമ്പാല്‍ സ്വദേശി (43, സ്ത്രീ), അരുവായ് സ്വദേശി (38, സ്ത്രീ), ആര്‍ത്താറ്റ് സ്വദേശി (65, സ്ത്രീ), ആനായക്കല്‍ സ്വദേശി (34, സ്ത്രീ), കൂനംമൂച്ചി സ്വദേശി (32, പുരുഷന്‍), തെക്കുപുറം സ്വദേശി (29, സ്ത്രീ), ചൊവ്വന്നൂര്‍ സ്വദേശി (46, സ്ത്രീ), കുറുക്കന്‍പാറ സ്വദേശി (47, സ്ത്രീ), ചേറ്റുവ സ്വദേശി (34, സ്ത്രീ), അടുപ്പൂട്ടി സ്വദേശി (40, സ്ത്രീ), ചൂണ്ടല്‍ സ്വദേശി (30, സ്ത്രീ), കക്കാട് സ്വദേശി (39, പുരുഷന്‍) എന്നിവരാണ് ഈ സമ്പര്‍ക്കപട്ടികയിലുളളത്.

Recommended Video

cmsvideo
Thrissur: Youth Jumps To River After He Didn't Get Enough Chicken Curry | Oneindia Malayalam

കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസ്സുളള ആണ്‍കുട്ടി, 2 വയസ്സുളള പെണ്‍കുട്ടി, 8 വയസ്സുളള ആണ്‍കുട്ടി, 6 വയസ്സുളള ആണ്‍കുട്ടി, (34, സ്ത്രീ), (44, പുരുഷന്‍), (63, സ്ത്രീ), (29, സ്ത്രീ) എന്നിവരാണ് ഈ സമ്പര്‍ക്കപട്ടികയിലുളളത്.

എനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന് സച്ചിന്‍ പൈലറ്റ്!! പിടിച്ചുപുറത്താക്കാന്‍ സോണിയയും രാഹുലുംഎനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന് സച്ചിന്‍ പൈലറ്റ്!! പിടിച്ചുപുറത്താക്കാന്‍ സോണിയയും രാഹുലും

ഇതരസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ മലയാളിയുടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂര്‍ സ്വദേശി (37, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടങ്ങോട് സ്വദേശി (34, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൈനൂരിലെ ബിഎസ്എഫ് ജവാന്‍ (31, പുരുഷന്‍), വെസ്റ്റ് കൊരട്ടി പളളി വികാരി (52, പുരുഷന്‍) എന്നിങ്ങനെ 32 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂണ്‍ 25 ന് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തില്‍പ്പെട്ട 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരത്തംകോട് സ്വദേശികളായ 14 വയസ്സുളള പെണ്‍കുട്ടി, 12 വയസ്സുളള പെണ്‍കുട്ടി, (30, സ്ത്രീ), (41, സ്ത്രീ), (35, പുരുഷന്‍), (41, പുരുഷന്‍) എന്നിവരാണവര്‍.

സ്വപ്‌ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് ഇങ്ങനെ... വര്‍ക്കലയില്‍ രണ്ടുദിവസം ഒളിച്ചിരുന്നുസ്വപ്‌ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് ഇങ്ങനെ... വര്‍ക്കലയില്‍ രണ്ടുദിവസം ഒളിച്ചിരുന്നു

ജര്‍മ്മനിയില്‍ നിന്ന് ജൂണ്‍ 22 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (36, പുരുഷന്‍), ജൂലൈ 5 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി (19, സ്ത്രീ), ജൂണ്‍ 17 ന് മൈസൂരില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (56, പുരുഷന്‍) എന്നിവര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച 237 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 8 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14178 പേരില്‍ 13945 പേര്‍ വീടുകളിലും 233 പേര്‍ ആശുപത്രികളിലുമാണ്.

Thrissur
English summary
42 people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X