തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂര്‍ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്;398 പേര്‍ രോഗമുക്തരായി

Google Oneindia Malayalam News

തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 398 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4505 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 107 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,710 ആണ്. 85,603 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയിൽ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 408 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 38 പുരുഷന്‍മാരും 37 സ്ത്രീകളുംപത്ത് വയസ്സിനു താഴെ 13 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്.

covid 19

457 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 85 പേര്‍ ആശുപത്രിയിലും 372 പേര്‍ വീടുകളിലുമാണ്.

6292 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 4720 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1166 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 406 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 8,44,573 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
420 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,35,248 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 12 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

Thrissur
English summary
421 new covid cases conformed in Thrissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X